പയ്യന്നൂര്‍:പയ്യന്നൂര്‍ ബസ്സ്റ്റാൻഡിലെ വെയിറ്റിംഗ് ഷെഡില്‍ കിടന്നുറങ്ങിയ മലപ്പുറം സ്വദേശിയുടെ മൊബൈല്‍ഫോണും 3000 രൂപയും കവര്‍ന്നു. മലപ്പുറം വെങ്ങരയിലെ ഉബൈദാണ് ഇന്നലെ രാത്രി കവര്‍ച്ചക്കിരയായത്. ഗള്‍ഫിലേക്ക് പോകുന്ന തൃക്കരിപ്പൂരിലെ സുഹൃത്തിനെ കാണാനെത്തിയതായിരുന്നു ലൈറ്റ് ആൻഡ് സൗണ്ട്-പന്തല്‍ തൊഴിലാളിയായ ഉബൈദ്.
രാത്രിയില്‍ പയ്യന്നൂരിലെത്തിയ ഇയാള്‍ ലോഡ്ജുകളില്‍ തിരക്കിയിട്ടും മുറികള്‍ ലഭിക്കാതിരുന്നതിനാലാണ് പഴയ ബസ്സ്റ്റാൻഡിലെ വെയിറ്റിംഗ് ഷെഡില്‍ കഴിഞ്ഞത്. യാത്രാക്ഷീണത്തില് ഉറങ്ങിപോയ ഇയാള്‍ പുലര്‍ച്ചെ ഉണര്‍ന്ന് നോക്കിയപ്പോഴാണ് പോക്കറ്റിലുണ്ടായിരുന്ന മൊബൈല്‍ഫോണും 3000 രൂപയും കാണാനില്ലെന്നറിഞ്ഞത്.
ആരേയെങ്കിലും വിളിക്കാനായി നമ്പറില്ലാതെയും ചായക്ക് പോലും പൈസയില്ലാതേയും വിഷമിച്ച ഇയാള്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.