കോഴിക്കോട്:സ്വന്തം ഓട്ടോയില്‍ യാത്രചെയ്ത ആള്‍ക്ക് ട്രാഫിക് പോലീസ് വക പിഴ. സ്വതന്ത്ര മേട്ടോര്‍ തൊഴിലാളിയൂണിയന്‍ (എസ്എംടിയു) സിറ്റി സെക്രട്ടറി ശ്രീജിത്ത് കുമാറിനാണ് 500 രൂപ പിഴയിട്ടത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വൈകുന്നേരം അഞ്ചിന് കോഴിക്കോട് റെയില്‍വേ സ്റ്റേഷന് നാലം ഫ്ളാറ്റ്ഫോമില്‍ എത്തിയ ശ്രീജിത്തും കുടുംബവും സ്വന്തം ഓട്ടോ(കെഎല്‍ 11 എഎം 4856) ഡ്രൈവറെ ഫോണില്‍ വളിച്ച് വരുത്തി വീട്ടിലേക്ക് പോകാന്‍ ഒരുങ്ങുകയായിരുന്നു.
എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ്
ഓട്ടോ തടഞ്ഞു നിര്‍ത്തുകയും ഓട്ടോയില്‍ നിന്നും യാത്രക്കാരോട് ഇറങ്ങാന്‍ ആവശ്യപ്പെടുകുയുമായിരുന്നു. സ്വന്തം ഓട്ടോയാണെന്ന് പറഞ്ഞിട്ടും സിറ്റി ട്രാഫിക് സ്റ്റേഷനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടതായി ശ്രീജിത്ത് പറഞ്ഞു.
എന്നാല്‍ സിറ്റി ട്രാഫികില്‍ എത്തിയപ്പോള്‍ ഹോഗോര്ഡിനെ മാത്രം വിശ്വാസത്തിലെടുത്ത് 500 രൂപ ഫൈന്‍ അടച്ചുപോയാല്‍ മതിയെന്ന് പോലീസ് അറിയിച്ചതായി ശ്രീജിത്ത് പറയുന്നു. ട്രാഫിക് അസി.കമ്മീഷണറെ നേരില്‍കണ്ട് വിവരം ബോധ്യപ്പെടുത്തിയിട്ടും ഫലമു ണ്ടായില്ല. 500 രൂപ ഫൈന്‍ അടച്ച ശേഷമാണ് പോലീസ് നടപടി അവസാനിപ്പിച്ചത്.