നടൻ നീരജ് മാധവിന്റെ വിവാഹം ഉറപ്പിച്ചു. കോഴിക്കോട് കാരപ്പറന്പ് സ്വദേശിനി ദീപ്തിയാണ് വധു. ഏപ്രിൽ രണ്ടിന് കോഴിക്കോട് വച്ചാണ് വിവാഹം. 2013ൽ പുറത്തിറങ്ങിയ ബഡ്ഡിയിലൂടെയാണ് നീരജ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.
തുടർന്ന് ദൃശ്യം, ഒരു വടക്കൻ സെൽഫി, സപ്തമശ്രീ തസ്ക്കര,1983, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിൽ നീരജ് ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മാത്രമല്ല പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിൽ അദ്ദേഹം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിരുന്നു. നീരജും, അജു വർഗീസും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ലവകുശയുടെ തിരക്കഥ രചിച്ചതും നീരജ് ആയിരുന്നു.
വിവാഹ വിശേഷം ആരാധകരുമായി വെച്ച നീരജ്, സ്വപ്ന വാഹനമായ ബിഎംഡബ്ല്യൂ താൻ സ്വന്തമാക്കിയ കാര്യവും ആരാധകരുമായി പങ്കുവെച്ചു. ബിഎംഡബ്ല്യൂ എക്സ് എ വിഭാഗത്തിൽപ്പെടുന്ന കാറിന്റെ വില 32 ലക്ഷം മുതൽ 42 ലക്ഷം വരെയാണ്.