പിൻമാറിയ സിനിമയിൽ തന്റെ ചിത്രങ്ങൾ ചിത്രത്തിന്റെ പ്രചാരണത്തിനായി ഉപയോഗിച്ചെന്നു കാട്ടി പ്രിയാമണിയുടെ പരാതി. അംഗുലിക എന്ന തെലുങ്കു ചിത്രത്തിലാണ് താരത്തിന്റെ ചിത്രങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചത്.
ഇതേത്തുടർന്ന് ചിത്രത്തിന്റെ നിർമ്മാതാവിനെതിരെയും സംവിധായകനെതിരെയും മൂവി ആർട്ടിസ്റ്റ്സ് അസോസിയേഷനിൽ പ്രിയാമണി പരാതി നൽകി.
പ്രിയാമണിയുടെ പരാതി ഇങ്ങനെ: അഞ്ചു വർഷം മുന്പാണ് ഞാൻ ഈ ചിത്രത്തിനായി കരാറിൽ ഒപ്പിട്ടത്. എന്നാൽ പിന്നീട് പിൻമാറി. അണിയറപ്രവർത്തകർ സിനിമ പൂർത്തിയാക്കിയത് ഈ വർഷമാണ്. മറ്റൊരു താരത്തിനെ നായികയാക്കിയാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
എന്നാൽ ചിത്രത്തിന്റെ പ്രചാരണത്തിനായി ടീസറിലും മറ്റും തന്റെ ചിത്രങ്ങളാണ് ഉപയോഗിക്കുന്നതെന്നും പരാതിയിൽ പ്രിയാമണി പറയുന്നു.