ഒടുവില്‍ മുകേഷ് അംബാനി ആ സത്യം വെളിപ്പെടുത്തി! ജിയോ എന്ന വിപ്ലവകരമായ ആശയത്തിന് പിന്നിലെ ബുദ്ധി മകളുടേത്; ടെലികോം രംഗത്ത് അത്ഭുതങ്ങളുമായി ജിയോ വരാനുണ്ടായ കാരണം ഇങ്ങനെ

സാധാരണക്കാര്‍ക്ക് 4ജി ചുരുങ്ങിയ നിരക്കില്‍ നല്‍കി രാജ്യത്തെ ടെലികോം രംഗത്ത് അത്ഭുതങ്ങള്‍ രചിച്ച ജിയോയെ പറ്റിയുള്ള കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മുകേഷ് അംബാനി രംഗത്ത്. ജിയോ എന്ന ആശയത്തിന് പിന്നില്‍ തന്റെ മകള്‍ നിഷയായിരുന്നുവെന്ന് അംബാനി വെളിപ്പെടുത്തി.

2011 ല്‍ മകള്‍ ഇഷയാണ് ജിയോ എന്ന ആശയം എന്റെ മനസ്സിലേക്ക് കൊണ്ടുവന്നത്. അന്നവള്‍ യുഎസ്സില്‍ പഠിക്കുകയാണ്. വെക്കേഷന് വീട്ടിലെത്തിയതായിരുന്നു. അവള്‍ക്ക് കുറച്ച് കോഴ്‌സ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കണമായിരുന്നു. വീട്ടിലെ ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് അവള്‍ വര്‍ക്ക് ചെയ്തത്. അച്ഛാ, നമ്മുടെ വീട്ടിലെ ഇന്റര്‍നെറ്റ് വളരെ മോശമാണെന്ന് അവള്‍ എന്നോട് പറഞ്ഞു.’

‘ഇന്നത്തെ കാലത്ത് എല്ലാം ഡിജിറ്റലാണെന്ന് മകന്‍ ആകാശ് പറഞ്ഞതും എന്നെ ചിന്തിപ്പിച്ചു. അവര്‍ രണ്ടുപേരുമാണ് ഇന്നത്തെ യുഗത്തില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റാണ് എല്ലാമെന്നും ഇന്ത്യ അതില്‍ പുറകിലാകാന്‍ പാടില്ലെന്നും എന്നെ ചിന്തിപ്പിച്ചത്. അന്നത്തെ ഇന്റര്‍നെറ്റ് സംവിധാനം വളരെ പരിതാകരമായിരുന്നു. സാധാരണക്കാര്‍ക്ക് അത് അപ്രാപ്യമായിരുന്നു. ഉപയോഗിക്കുന്നവര്‍ക്കാകട്ടെ വന്‍ തുക മുടക്കണം. ആ ഒരു ചിന്തയില്‍ നിന്നുമാണ് കുറഞ്ഞ നിരക്കില്‍ അതിവേഗ ഡേറ്റ ജനങ്ങള്‍ക്ക് എങ്ങനെ നല്‍കാമെന്ന് ഞാന്‍ ചിന്തിച്ചത്. അതാണ് 2016 സെപ്റ്റംബറില്‍ ജിയോ ലോഞ്ചിലേക്ക് നയിച്ചത്’ അംബാനി പറഞ്ഞു.

 

Related posts