ഓരോ റാഫാല്‍ യുദ്ധവിമാനത്തിനും എന്‍ഡിഎ സര്‍ക്കാര്‍ 1100 കോടി രൂപ അധികം നല്‍കി! എന്നാല്‍ യുപിഎ സര്‍ക്കാര്‍ കരാറിലെത്തിയത് 570 കോടി രൂപയ്ക്ക്; മോദി സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി സര്‍ക്കാരിനുമെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. റാഫാല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതി ചൂണ്ടിക്കാണിച്ചാണ് രാഹുല്‍ ട്വിറ്ററിലൂടെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. അഴിമതിയിലൂടെ സിബിഐയെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

എന്‍.ഡി.എ സര്‍ക്കാര്‍ ഫ്രാന്‍സില്‍ നിന്ന് ഓരോ റാഫാല്‍ യുദ്ധ വിമാനങ്ങള്‍ക്കും 1,100 കോടി അധികം നല്‍കിയാണ് വാങ്ങിയതെന്ന് രാഹുല്‍ ആരോപിച്ചു. ഡസ്സോള്‍ട്ട് ഏവിയേഷന്റെ 2016ലെ വാര്‍ഷിക റിപ്പോര്‍ട്ട് ആധാരമാക്കിയാണ് രാഹുലിന്റെ ആരോപണം.

റാഫാല്‍ ജെറ്റ് വിമാനം 1670 കോടി രൂപയ്ക്കാണ് മോദി സര്‍ക്കാര്‍ വാങ്ങിയത്. അതേ വിമാനം യുപിഎ സര്‍ക്കാര്‍ കരാറിലെത്തിയത് 570 കോടി രൂപക്കാണെന്നും രാഹുല്‍ പറയുന്നു. ഖത്തര്‍ ഈ വിമാനം വാങ്ങിയത് 1319 കോടി രൂപക്കാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇങ്ങനെ അധിക തുക നല്‍കി യുദ്ധ വിമാനം വാങ്ങുമ്പോഴും നമ്മുടെ കരസേന സാമ്പത്തിക സഹായത്തിനായി സര്‍ക്കാരിനോട് യാചിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

 

Related posts