ബിർമിംഗ്ഹാം: മത്സരത്തിനിടെ തുടർച്ചയായി സർവീസിംഗ് പിഴവ് വിളിച്ച അന്പയറിനെ പരിഹസിച്ച് കിഡംബി ശ്രീകാന്ത്. ഓൾ ഇംഗ്ലണ്ട് ചാന്പ്യൻഷിപ്പിന്റെ പ്രീക്വാർട്ടറിൽ ചൈനയുടെ ഹുവാംഗ് യുഹിയാംഗിനെതിരേയുള്ള മത്സരത്തിനിടെയാണ് ശ്രീകാന്തിനെതിരേ അന്പയർ തുടർച്ചയായി സർവീസിംഗിൽ പിഴവ് വിളിച്ചത്.
ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ സർവീസ് പിഴവുകൾ സംഭവിച്ചിരുന്നു. അത് സംഭവിക്കുമെന്ന് കരുതിയതല്ല. കൃത്യമായ നിയമങ്ങൾ ഉള്ളപ്പോൾ ഒരു ടൂർണമെന്റിൽ സംഭവിക്കരുതാത്തതാണ് – ശ്രീകാന്ത് പറഞ്ഞു.