അടിമാലി: മരം മുറിക്കാൻ സഹായിക്കാൻ ശ്രമിച്ചയാൾ മരംവീണ് മരിച്ചു. ഇടുക്കി കുഞ്ചിത്തണ്ണി വലിയവീട്ടിൽ അശോകൻ(48) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലിനു ചിത്തിരപുരം പവർ ഹൗസിലാണ് സംഭവം.
ജലനിധി പദ്ധതിയുടെ ജോലിചെയ്യുന്നതിനിടെ തൊട്ടടുത്ത പുരയിടത്തിൽ റബർ മരം വെട്ടുന്നുണ്ടായിരുന്നു. രണ്ടു പേർ ശ്രമിച്ചിട്ടു മരം വലിച്ചിടാൻ കഴിയാതെ വന്നതോടെ ഇവരെ സഹായിക്കാൻ അശോകൻ എത്തി.
കയർ ഉപയോഗിച്ച് വെട്ടിനിർത്തിയ മരം വലിച്ച് മറിക്കുന്നതിനിടെ അശോകന് നേരെ മരം ചാഞ്ഞുവന്നു. ഇതുകണ്ട് ഒടിമാറാൻ ശ്രമിച്ചപ്പോൾ കല്ലിൽ തട്ടിനിലത്തുവീണ അശോകന് മുകളിലേക്ക് മരം വീഴുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാർ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ.