ചിറ്റൂർ: വേളാങ്കണ്ണിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് പാലക്കാട് ചിറ്റൂർ സ്വദേശികളായ മൂന്നുപേർ മരിച്ചു. ചിറ്റൂരിൽ മീനാക്ഷിപുരത്തിനടുത്ത് സർക്കാർപതിയിൽ താമസിക്കുന്നവരാണ് അപകടത്തിൽപ്പെട്ടത്. കൃഷ്ണവേണി, ദിലീപ്, ആറുമുഖസ്വാമി എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ധരണി . ഭഗവതീശ്വരൻ എന്നിവർക്ക് സാരമായി പരിക്കേറ്റു.
ഇന്നു പുലർച്ചെയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ നാഗപട്ടണത്തുവച്ച് മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് ഇവർ വേളാങ്കണ്ണിയിലേക്ക് പുറപ്പെട്ടത്. ഇവിടം സന്ദർശിച്ചശേഷം മറ്റൊരു ആരാധനാലയത്തിലേക്ക് പോകുംവഴിയാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരുടെ മറ്റു വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.