നാദാപുരം: വാണിമേല്‍ വെള്ളിയോട് സ്വദേശിനിയായ യുവതിയെ സോഷ്യല്‍ മീഡിയയില്‍ അപമാനിക്കുന്നതായി പരാതി. വളയം പോലീസിന് യുവതി പരാതി നല്കി. നാലു ദിവസം മുമ്പ് വെള്ളിയോട് പള്ളി പരിസരത്തെ കശുവണ്ടി തോട്ടത്തില്‍ നിന്നും കശുവണ്ടി ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലത്തിന്റെ ഉടമസ്ഥാവകശത്തെ ചൊല്ലി ഇരുവിഭാഗം ആളുകള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.
സ്ഥലത്തിന് അവകാശമുന്നയിച്ച് കേസ് നടത്തുന്ന മന്ദമ്പത്ത് കുടുംബവും പള്ളിക്കമ്മിറ്റിയും തമ്മിലായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തില്‍ എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു യുവതിയെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തില്‍ വാട്സപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം പ്രചരിപ്പിക്കുന്നു എന്നാണ് പരാതി.
യുവതയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായും പരാതിയില്‍ ഉൾപ്പെട്ടവരോട് സ്റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെതായി വളയം പോലീസ് പറഞ്ഞു. വെള്ളിയോട് സ്വദേശികളായ പത്തോളം പേര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയിട്ടുള്ളത്.