പരിചാരകനെ കടുവ കടിച്ചു തിന്നു. ചൈനയിലെ ഫുഷൗ നഗരത്തിലെ മൃഗശാലയിലാണ് സംഭവം. വൂ എന്നാണ് കൊല്ലപ്പെട്ടയാളുടെ പേര്. കടുവ കുഞ്ഞായിരിക്കുന്പോൾ മുതൽ വൂ ആയിരുന്ന കടുവയുടെ പരിചാരകൻ. പതിവ് പരിശീലനത്തിനായി വൂ കൂടിനുള്ളിൽ കയറിയപ്പോഴാണ് അപകടം നടന്നത്.
അക്രമിച്ചു കൊല്ലുക മാത്രമല്ല വൂവിനെ കടുവ തിന്നുകയും ചെയ്തിരുന്നു. വൂവിന്റെ മൃതദേഹത്തിൽ ചവിട്ടി നിൽക്കുകയായിരുന്ന കടുവയെ കുറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് അവിടെ നിന്നും മാറ്റാനായത്.
മനുഷ്യരുമായി നല്ല ഇണക്കമുള്ള കടുവ അക്രമാസക്തനായതിന്റെ കാരണം വ്യക്തമല്ല. സംഭവത്തെ തുടർന്ന് കിഴക്കൻ ചൈനയിലെ ലിൻഹുയി പ്രവശ്യയിൽ തീരുമാനിച്ചിരുന്ന പ്രദർശനം റദ്ദാക്കിയതായി മൃഗശാല അധികൃതർ അറിയിച്ചു.