മുൻകാല ഹിന്ദിതാരം ഹേമമാലിനിയുടെ മകൾ ഇഷ ദിയോൾ വീണ്ടും അഭിനയരംഗത്തേക്ക്. ധൂം എന്ന ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ ഇഷ വിവാഹത്തോടെ അഭിനയംരംഗത്തു നിന്ന് വിട്ടു നിൽക്കുകയായിരുന്നു. കേക്ക് വാക്ക് എന്ന ഷോർട്ട് ഫിലിമിലൂടെയാണ് ഇഷ വീണ്ടും അഭിനയരംഗത്തെത്തുന്നത്.
ചിത്രത്തിൽ ഒരു ഷെഫിന്റെ വേഷത്തിലാണ് ഇഷ അഭിനയിക്കുന്നത്. ഹേമമാലിനിയുടെ ജീവചരിത്രം എഴുതുന്ന രാം കമാൽ മുഖർജിയാണ് കേക്ക് വാക്കിന്റെ കഥയെഴുതുന്നത്.ഭരത് തക്താനി എന്ന വ്യവസായിയുമായുള്ള വിവാഹത്തെത്തുടർന്ന് 2012ലാണ് ഇഷ അഭിനയരംഗത്തു നിന്ന് പിൻവാങ്ങിയത്.