എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ൾ വ​ഴി നി​യ​മ​ന​ങ്ങ​ൾ കു​റ​യു​ന്നു; താ​​​ത്കാ​​​ലി​​​ക ഒ​​​ഴി​​​വു​​​ക​​​ൾ ദി​​​വ​​​സ​​​വേ​​​ത​​​ന, ക​​​രാ​​​ർ വ്യ​​​വ​​​സ്ഥ​​​യി​​​ൽ നി​​​ക​​​ത്തു​​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ചു​​​ക​​​ൾ വ​​​ഴി​​​യു​​​ള്ള നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ കു​​​റ​​​യു​​​ന്നു. താ​​​ത്കാ​​​ലി​​​ക ഒ​​​ഴി​​​വു​​​ക​​​ൾ വ​​​ൻ​​​തോ​​​തി​​​ൽ ദി​​​വ​​​സ​​​വേ​​​ത​​​ന, ക​​​രാ​​​ർ വ്യ​​​വ​​​സ്ഥ​​​യി​​​ൽ നി​​​ക​​​ത്തു​​​ന്ന സാ​​​ഹ​​​ച​​​ര്യം വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് എ​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ചു​​​ക​​​ൾ വ​​​ഴി​​​യു​​​ള്ള നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ കു​​​റ​​​ഞ്ഞ​​​ത്.

എം​​​പ്ലോ​​​യ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ന്‍റെ ക​​​ണ​​​ക്കു പ്ര​​​കാ​​​രം പ്ര​​​ഫ​​​ഷ​​​ണ​​​ൽ യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ര​​​ട​​​ക്കം 37.17 ല​​​ക്ഷം തൊ​​​ഴി​​​ൽ അ​​​ന്വേ​​​ഷ​​​ക​​​ർ സം​​​സ്ഥാ​​​ന​​​ത്തു​​​ള്ള​​​പ്പോ​​​ഴാ​​​ണ് എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ചു​​​ക​​​ളെ മ​​​റി​​​ക​​​ട​​​ന്നു​​​ള്ള നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്. നി​​​ല​​​വി​​​ൽ എ​​​ക്സ്ചേ​​​ഞ്ചു​​​ക​​​ൾ വ​​​ഴി തൊ​​​ഴി​​​ൽ കാ​​​ത്തു​​​ക​​​ഴി​​​യു​​​ന്ന​​​വ​​​രി​​​ൽ അ​​​ധി​​​ക​​​വും സ്ത്രീ​​​ക​​​ളാ​​​ണ്.

തൊ​​​ഴി​​​ൽ​​​വ​​​കു​​​പ്പി​​​ന്‍റെ ക​​​ണ​​​ക്കു പ്ര​​​കാ​​​രം 2016ൽ 10,212 ​​​പേ​​​ർ​​​ക്കും 2017 ന​​​വം​​​ബ​​​ർ വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്ക് പ്ര​​​കാ​​​രം 8600 പേ​​​ർ​​​ക്കു​​​മാ​​​ണ് എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ചു​​​ക​​​ൾ വ​​​ഴി നി​​​യ​​​മ​​​നം ല​​​ഭി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ 12 വ​​​ർ​​​ഷ​​​ത്തെ ക​​​ണ​​​ക്കെ​​​ടു​​​ത്താ​​​ൽ എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ചു​​​ക​​​ൾ വ​​​ഴി ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ നി​​​യ​​​മ​​​നം ന​​​ട​​​ന്ന​​​ത് 2008 ലാ​​​ണ്.

18,099 പേ​​​ർ​​​ക്ക് ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ നി​​​യ​​​മ​​​നം ന​​​ൽ​​​കി. 2012ൽ 12,643 ​​​നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ചു​​​ക​​​ൾ​​​വ​​​ഴി ന​​​ട​​​ത്തി. നി​​​ല​​​വി​​​ൽ തൊ​​​ഴി​​​ൽ കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​വ​​​രി​​​ൽ 1.77 ല​​​ക്ഷം പേ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​രു​​​ദ​​​മു​​​ള്ള​​​വ​​​രാ​​​ണ്. 2017 ഒ​​​ക്ടോ​​​ബ​​​ർ വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം 1,93,071 അ​​​ഭ്യ​​​സ്ത​​​വി​​​ദ്യ​​​ർ​​​ക്കാ​​​യി 24 കോ​​​ടി രൂ​​​പ​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ വേ​​​ത​​​ന​​​മാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്.

തൊ​​​ഴി​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കി യു​​​വാ​​​ക്ക​​​ളെ സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് സ​​​ർ​​​ക്കാ​​​ർ ഊ​​​ന്ന​​​ൽ ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും അ​​​തി​​​ന​​​നു​​​സ​​​രി​​​ച്ച് തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ളും സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും സൃ​​​ഷ്ടി​​​ക്ക​​​പ്പെ​​​ടു​​​ന്നി​​​ല്ലെ​​​ന്നാ​​​ണ് ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ലെ തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ ദേ​​​ശീ​​​യ ശ​​​രാ​​​ശ​​​രി​​​യു​​​ടെ ഇ​​​ര​​​ട്ടി​​​യോ​​​ള​​​മു​​​ണ്ടെ​​​ന്നു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​കാ​​​വ​​​ലോ​​​ക​​​ന റി​​​പ്പോ​​​ർ​​​ട്ടും സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തു​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​കെ ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ 23 ശ​​​ത​​​മാ​​​നം​​​വ​​​രു​​​ന്ന യു​​​വാ​​​ക്ക​​​ളു​​​ടെ തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ നി​​​ര​​​ക്ക് മൊ​​​ത്തം ജ​​​ന​​​വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ നി​​​ര​​​ക്കി​​​നേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ലാ​​​ണ്. ഗ്രാ​​​മ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ 21.7 ശ​​​ത​​​മാ​​​ന​​​വും ന​​​ഗ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ 18 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണി​​​ത്.

െതാ​​​ഴി​​​ല​​​ന്വേ​​​ഷ​​​ക​​​ർ ജി​​​ല്ല അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ (പു​​​രു​​​ഷ​​​ൻ/​​​സ്ത്രീ)

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 2,07,173 /3,11,923
കൊ​​​ല്ലം 1,65,613 /2,50,135
പ​​​ത്ത​​​നം​​​തി​​​ട്ട 61,203 /81,515
ആ​​​ല​​​പ്പു​​​ഴ 1,23,921 /1,81,444
കോ​​​ട്ട​​​യം 1,00,111 /1,44,802
ഇ​​​ടു​​​ക്കി 51,188 /65,156
എ​​​റ​​​ണാ​​​കു​​​ളം 1,35,770 /2,10,408
തൃ​​​ശൂ​​​ർ 1,09,570 /1,94,438
പാ​​​ല​​​ക്കാ​​​ട് 1,03,035 /1,50,203
മ​​​ല​​​പ്പു​​​റം 1,07,565 / 1,72,051
കോ​​​ഴി​​​ക്കോ​​​ട് 1,34,792 / 2,42,327
വ​​​യ​​​നാ​​​ട് 39,266 /56,996
ക​​​ണ്ണൂ​​​ർ 86,221 / 1,33,030
കാ​​​സ​​​ർ​​​ഗോ​​​ഡ് 36,494 /60,861

Related posts