വേനൽ ചൂട് കനത്തു; വിഷുവെത്തും മുമ്പേ കണിക്കൊന്ന പൂത്തിറങ്ങി

പ​ത്ത​നാ​പു​രം: വി​ഷു​വെ​ത്തും മുന്പേ ക​ണി​ക്കൊ​ന്ന പൂ​ത്തി​റ​ങ്ങി.​ കേ​ര​ള​ത്തിന്‍റെ കാ​ര്‍​ഷി​കോ​ത്സ​വ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്ന മേ​ട​വി​ഷു​വി​ന് വി​ശ്വാ​സ​ത്തി​ന്‍റെ​യും ഐ​തീ​ഹ്യ​ത്തി​നന്‍റെ​യും നി​റ​പ്പ​കി​ട്ടു​കൂ​ടി ചാ​ര്‍​ത്ത​പ്പെ​ട്ട​തോ​ടെ ഇ​ന്ന് വി​ഷു കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ആ​ഘോ​ഷ​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി​ക്ക​ഴി​ഞ്ഞു.​

വി​ഷു​വി​ന്‍റെ പ്ര​ധാ​ന ച​ട​ങ്ങു​ക​ളി​ലൊ​ന്ന് ക​ണി​യൊ​രു​ക്ക​ലാ​ണ്. ക​ണി​യി​ലൊ​ഴി​വാ​ക്കാ​നാ​കാ​ത്ത​താ​ണ് കൊന്നപ്പൂ​വ്.​മീ​ന​മാ​സ​ത്തി​ന്‍റെ അ​വ​സാ​ന​ത്തോ​ടു​കൂ​ടി പൂ​ക്കു​ന്ന ക​ര്‍​ണി​കാ​രം മേ​ട​ത്തി​ല്‍ സൂ​ര്യ​ശോ​ഭ​യെ വെ​ല്ലു​ന്ന സു​വ​ര്‍​ണ​ശോ​ഭ​യാ​യി കേ​ര​ള​ത്തി​ന്‍റെ യ​ഥാ​ർഥ വ​സ​ന്ത​ത്തെ വി​ളി​ച്ച​റി​യി​ച്ചി​രു​ന്നു.​

എ​ന്നാ​ല്‍ കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​യ വ്യ​തി​യാ​നം മൂ​ലം ക​ര്‍​ണി​കാ​രം മീ​ന​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ പൂ​വ​ണി​ഞ്ഞു.​വേ​ന​ല്‍​ക്കാ​ല​ത്താ​ണ് ക​ണി​ക്കൊ​ന്ന​ക​ള്‍ സാ​ധാ​ര​ണ​യാ​യി പൂ​വി​ടു​ന്ന​ത്.​ ഇ​ത്ത​വ​ണ വേ​ന​ല്‍ നേ​ര​ത്തേ ക​ടു​ത്ത​ത് കൊ​ന്ന നേ​ര​ത്തേ​ത​ന്നെ പൂ​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി.​മാ​ര്‍​ച്ച് മാ​സം ആ​ദ്യ​ത്തോ​ടെ ത​ന്നെ മി​ക്ക​യി​ട​ങ്ങ​ളി​ലും കൊ​ന്ന പൂ​വി​ട്ട് ക​ഴി​ഞ്ഞു.​

എ​ന്നാ​ല്‍ വേ​ന​ല്‍​മ​ഴ​യും എ​ത്തു​ന്ന​തോ​ടെ വി​ട​ര്‍​ന്ന പൂ​ക്ക​ള്‍ അ​ധി​ക​വും കൊ​ഴി​യു​ന്ന​തി​ന് കാ​ര​ണ​മാ​കും.​ ഇ​തോ​ടെ ക​ണി​യൊ​രു​ക്കു​ന്ന​തി​ന് പൂ​വി​ല്ലാ​ത്ത അ​വ​സ്ഥ​യാ​കും.​കാ​ഷ്വി​യാ ഫി​സ്റ്റു​ലാ എ​ന്ന ശാ​സ്ത്രീ​യ നാ​മ​ത്തി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ക​ണി​ക്കൊ​ന്ന മു​ന്‍​പ് കേ​ര​ള​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും സ​മൃ​ദ്ധ​മാ​യി ക​ണ്ടി​രു​ന്നു.​

ഇ​ന്ന് ഗ്രാ​മ​ങ്ങ​ള്‍ പോ​ലും നാ​ഗ​രീ​ക​ത​യ്ക്ക് വ​ഴി​മാ​റി​യ​തോ​ടെ ഔ​ഷ​ധ​ഗു​ണ​ത്തി​ലും മു​ന്‍​പി​ലാ​യി​രു​ന്ന കൊ​ന്ന​ക​ളും ഏ​റെ​ക്കു​റെ അ​പ്ര​ത്യ​ക്ഷ​മാ​യി​ക്ക​ഴി​ഞ്ഞു.​കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ണി​ക്കൊ​ന്ന​ക​ള്‍ പൂ​ത്ത് നി​ല്‍​ക്കു​ന്ന​ത് ന​യ​ന​മ​നോ​ഹ​ര കാ​ഴ്ച​യാ​ണ്.​പ​ക്ഷേ കൊ​ന്ന​ക​ള്‍ നേ​ര​ത്തേ പൂ​ത്ത​തി​നാ​ല്‍ വി​ഷു​വി​ന് ക​ണി​യൊ​രു​ക്കാ​ന്‍ പൂ​ക്ക​ളു​ണ്ടാ​കു​മോ എ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്.

 

 

Related posts