അ​ന്ത​രീ​ക്ഷ​ത്തി​ൽ ഊ​ഷ്‌​മാ​വ് കൂ​ടുന്നു; ചൂ​ടി​ൽ പാ​ൽ കേടാകാ​തി​രി​ക്കാ​ൻ മി​ൽ​മ​യു​ടെ മു​ന്ന​റി​യി​പ്പ്

കൊ​ല്ലം: അ​ന്ത​രീ​ക്ഷ​ത്തി​ൽ ഊ​ഷ്‌​മാ​വ് കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ൽ വ​ള​രെ പെ​ട്ടെ​ന്ന് പി​രി​ഞ്ഞു​പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഏ​ജ​ന്‍റു​മാ​രും ഉ​പ​ഭോ​ക്താ​ക്ക​ളും മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്ന് മി​ൽ​മ കൊ​ല്ലം ഡെ​യ​റി അ​റി​യി​ച്ചു.

ഏ​ജ​ന്‍റു​മാ​ർ വി​ത​ര​ണ വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും പാ​ൽ ല​ഭി​ച്ചാ​ലു​ട​ൻ അ​വ റ​ഫ്രി​ജ​റേ​റ്റ​ർ, ഫ്രീ​സ​ർ, പ​ഫ് ബോ​ക്‌​സ് എ​ന്നി​വ​യി​ലേ​ക്ക് മാ​റ്റി സൂ​ക്ഷി​ക്ക​ണം. പാ​ൽ തു​റ​സാ​യ സ്ഥ​ല​ത്ത് സൂ​ക്ഷി​ക്ക​രു​ത്.

ഉ​പ​ഭോ​ക്താ​ക്ക​ൾ പാ​ൽ വാ​ങ്ങി​യാ​ൽ ഉ​ട​ൻ അ​വ ഉ​പ​യോ​ഗി​ച്ചി​ല്ലെ​ങ്കി​ൽ ത​ണു​പ്പ് ന​ഷ്ട​പ്പെ​ടാ​തെ റ​ഫ്രി​ജ​റേ​റ്റ​ർ, ഫ്രീ​സ​ർ എ​ന്നി​വ​യി​ൽ സൂ​ക്ഷി​ക്ക​ണം. ശീ​തീ​ക​ര​ണ സം​വി​ധാ​ന​മി​ല്ലാ​ത്ത ഉ​പ​ഭോ​ക്താ​ക്ക​ൾ പാ​ൽ വാ​ങ്ങി​യാ​ൽ ഉ​ട​ൻ​ത​ന്നെ തി​ള​പ്പി​ച്ച് സൂ​ക്ഷി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 04742794556

Related posts