തിരുവനന്തപുരം: അണ് എയ്ഡഡ് സ്കൂളുകൾ നിർത്തലാക്കാനുള്ള തീരുമാനംമൂലം അധ്യാപകർക്ക് ഉണ്ടാകുന്ന തൊഴിൽ പ്രശ്നം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്. കെ.എൻ.എ. ഖാദർ എംഎൽഎയാണ് നോട്ടീസ് നൽകിയത്.
സ്കൂളുകൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയതായി വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. 1,585 അണ് എയ്ഡഡ് സ്കൂളുകൾക്കാണ് നോട്ടീസ് നൽകിയതെന്നും മന്ത്രി സഭയെ അറിയിച്ചു.