കൊച്ചി: സ്വകാര്യ ബസ് ഉൾപ്പെടെ കൊമേഴ്സ്യൽ വാഹനങ്ങളുടെ സർവീസ് നടത്താനുള്ള കാലയളവ് 15 ൽ നിന്ന് 20 വർഷമാക്കി ഉയർത്തണമെന്നു പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ വാഹനങ്ങളുടെ കാലാവധി 20 വർഷമാക്കി ഉയർത്തിയിട്ടും സംസ്ഥാനത്ത് ഇത് 15 വർഷമായി തുടരുകയാണ്.
കേന്ദ്രത്തിലും കേരളത്തിലും ഒരേ നിയമം നടപ്പാക്കണമെന്നാണ് ആവശ്യമെന്ന് പ്രസിഡന്റ് എം.ബി. സത്യൻ, ജനറൽ സെക്രട്ടറി ലോറൻസ് ബാബു എന്നിവർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും നിവേദനം നൽകിയതായും ഭാരവാഹികൾ അറിയിച്ചു.