ദിലീപ് നായകനായെത്തുന്ന കമ്മാരസംഭവത്തെ തകര്‍ക്കാനെന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ഒന്നുരണ്ട് വാട്ട്സ്ആപ്പ് സ്ക്രീന്‍ഷോട്ടുകള്‍ക്കെതിരെ ദിലീപ് ഓണ്‍ലൈന്‍ രംഗത്ത്. ദിലീപിന്റെയും ദിലീപ് ഫാന്സിന്റെയും പ്രതിച്ഛായ കെടുത്തി റിലീസിനൊരുങ്ങുന്ന ചിത്രമായ കമ്മാരസംഭവത്തെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രചരണമെന്നാണ് ദിലീപ് ഓണ്‍ലൈന്‍ വിശദമാക്കുന്നത്.
ദിലീപ് ഫാന്‍സിന്റെ പേരിലാണ് സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ടുകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ സംഭവവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും ദിലീപ് എന്ന വ്യക്തിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ പുതിയ തന്ത്രമാണിതെന്നും ദിലീപ് ഓണ്‍ലൈന്‍ പറയുന്നു.
ദിലീപ് ഓണ്‍ലൈനിന്റെ ഫേസ്ബുക്ക് പേജിലാണ് വിശദീകരണം നല്‍കിയിരിക്കുന്നത്:
‘ദിലീപ് എന്ന നടനും വ്യക്തിക്കുമെതിരെ, സിനിമയിലും സാമൂഹ്യമാധ്യമങ്ങളിലും അദ്ധേഹത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ അഴിഞ്ഞാടുകയാണു. വ്യാജ അക്കൗണ്ടുകള്‍ വഴി ഫേസ്ബുക്കിലും വാട്ട്സാപ്പ് ഗ്രൂപ്പുകളിലും സമീപ ദിവസങ്ങളിലായി പ്രചരിക്കുന്ന ഇതൊടൊപ്പമുള്ള സ്ക്രീന്‍ ഷോട്ടുകളുടേയും ലക്ഷ്യം ദിലീപാണെന്ന് അരിഭക്ഷണം കഴിക്കുന്ന ആര്‍ക്കും മനസ്സില്‍ ആക്കാവുന്നതേ ഉള്ളു. പ്രേക്ഷകരും ദൈവവും അദ്ധേഹത്തോടൊപ്പമുള്ളപ്പോള് ഇത്തരം വ്യാജനായാട്ടുകള്‍ വിലപ്പോവില്ലെന്ന് ഇത് പടച്ചുവിട്ട എല്ലാ നല്ല അവന്മാരോടും പറയട്ടെ.
സ്വന്തം സിനിമ വിജയിക്കണമെങ്കില്‍ ഒരൊറ്റ വഴിയേ ഉള്ളൂ, സ്വന്തം സിനിമ നല്ലതാവണം. അല്ലാതെ അസൂയയും കുശുമ്പും നെറികെട്ട മാര്‍ക്കറ്റിങ്ങും കൊണ്ട് ഇവിടെ ഒരു സിനിമയും വിജയിച്ചിട്ടില്ല. കൊതിക്കെറുവുള്ളവരോട് ഒരു പഴംചൊല്ല് പറയാം, നെല്ല് പത്തായത്തിലുണ്ടെങ്കില്‍ എലി വയനാട്ടില്‍ നിന്നുവരും.
NB ദിലീപിന്റെ കമ്മാര സംഭവം റിലീസിനു തയ്യാറായതിനാല്‍ ഇത് പോലെ നാണംകെട്ട പലതും ഇനിയും വരും എന്നും അതിനുപിന്നില്‍ സിനിമയിലെ ചില ഉന്നതര്‍ ഉണ്ടാവുമെന്നും അറിയിച്ചു കൊള്ളുന്നു”