നടൻ തുഷാർ കപൂറുമായി താൻ പ്രണയത്തിലാണെന്ന വാർത്തകൾ നിഷേധിച്ച് നടി രാധിക ആപ്തേ. ഒരു ചാറ്റ് ഷോയിലാണ് രാധിക മനസു തുറന്നത്. ആരാണ് രാധിക എന്ന് തുഷാറിന്റെ സഹോദരി ഏക്താ കപൂർ ചോദിച്ചതിനെ താൻ കാര്യമാക്കുന്നില്ലെന്നും രാധിക പറഞ്ഞു.
തുഷാറിന്റെ ഫോൺ നന്പർ പോലും എന്റെ കൈയിൽ ഇല്ല. ഇത്തരം ഗോസിപ്പുകളേയും കമന്റുകളേയും ഞാൻപരിഗണിക്കാറില്ല. അടുത്തിടെ ഏക്തയെ കണ്ടപ്പോൾ അവർ മാന്യമായാണ് പെരുമാറിയത്- രാധിക പറയുന്നു.