കോഴിക്കോട്: കോഴിക്കോട് പൊക്കുന്ന് ഗുരുവായൂരപ്പൻ കോളജ് വനിത ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. അവശനിലയിലായ 30 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാംവർഷ, അവസാനവർഷ ബിരുദ വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്.
അതേസമയം, ചൊവ്വാഴ്ച അർധരാത്രി മുതൽ ഛർദിയും തലകറക്കവും അനുഭവപ്പെട്ട തങ്ങളെ ആശുപത്രിയിൽ ചികിത്സതേടാൻ പോലും ഹോസ്റ്റൽ അധികൃതർ അനുവദിച്ചില്ലെന്ന് വിദ്യാർഥികൾ ആരോപിച്ചു. അവസാനവർഷ വിദ്യാർഥികൾക്ക് സർവകലാശാല സെമസ്റ്റർ പരീക്ഷയുണ്ടായിരുന്നതിനാൽ ഭക്ഷ്യവിഷബാധയേറ്റ കുട്ടികൾക്കു ബുധനാഴ്ച അവശതയോടെ പരീക്ഷയെഴുതേണ്ടിവന്നു.
അതേസമയം ഛർദിയും തലകറക്കവും കൂടിയ രണ്ടാംവർഷ വിദ്യാർഥിനികളിൽ ചിലർ ബുധനാഴ്ചത്തെ ഇന്േറണൽ പരീക്ഷ എഴുതിയില്ലെന്നാണ് വിദ്യാർഥികൾ അറിയിച്ചു.