കെഎസ്ആർടിസി ബസുകൾ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തിക്കൊടുക്കണം; രാത്രി 9 മുതൽ രാവിലെ ആറുവരെയുള്ള സമയത്താണ് നിർത്തിക്കൊടുക്കേണ്ടത്

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകൾ രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തിക്കൊടുക്കണമെന്ന് ഉത്തരവ്. സംസ്ഥാന ഗതാഗത വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മിന്നൽ സർവീസ് ഒഴികെയുള്ള എല്ലാ ബസുകൾ‌ക്കും ഇത് ബാധകമാണെന്നും ഉത്തരവിൽ‌ വ്യക്തമാക്കിയിട്ടുണ്ട്.‌

രാത്രി ഒൻപതു മുതൽ രാവിലെ ആറുവരെയുള്ള സമയത്താണ് യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസുകൾ നിർത്തിക്കൊടുക്കണ്ടത്.

Related posts