കോട്ടയം മെഡിക്കൽ കോളജിൽ ഇരുപതു  ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നു സംസ്കരിച്ചേക്കും; ബന്ധുക്കൾ  ആവശ്യമായ രേഖകൾ  അധികൃതർക്ക് സമർപ്പിക്കണം

ഗാ​ന്ധി​ന​ഗ​ർ: 20 ദി​വ​സ​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ൽ മൂ​ലം ബ​ന്ധു​ക്ക​ൾ എ​ത്തി ഏ​റ്റു​വാ​ങ്ങി​യെ​ങ്കി​ലും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ സം​സ്കരി​ക്കാ​ൻ ക​ഴി​യാ​തെ ബ​ന്ധു​ക്ക​ൾ. ഇ​ന്ന​ലെ കോ​ട്ട​യ​ത്തെ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ബ​ന്ധു​ക്ക​ളു​ടെ മേ​ൽ​വി​ലാ​സം കൃ​ത്യ​മ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ഇ​ന്നു ശ​രി​യാ​യ മേ​ൽ​വി​ലാ​സം രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം സം​സ്ക​രി​ക്കാ​മെ​ന്ന് മു​നി​സി​പ്പ​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് കു​റ​ച്ച് നാ​ളു​ക​ളാ​യി ക​ഴി​ഞ്ഞി​രു​ന്ന മാ​വേ​ലി​ക്ക​ര ചു​ന​ക്ക​ര സ്വ​ദേ​ശി സോ​മന്‍റെ (70) മൃ​ത​ദേ​ഹ​മാ​ണ് ബ​ന്ധു​ക്ക​ൾ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടാം തീയ​തി​യാ​ണു അ​സു​ഖ ബാ​ധി​ത​നാ​യി​രു​ന്ന സോ​മ​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ന്നു ത​ന്നെ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു.

ബ​ന്ധു​ക്ക​ൾ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചി​ട്ടും എ​ത്താ​തി​രു​ന്ന​തോ​ടെ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ക്കേ​ണ്ട നി​ശ്ചി​ത ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ർ​എം​ഒ ഡോ. ​ആ​ർ.​പി. ര​ഞ്ചി​ന്‍റെ അ​നു​മ​തി​യോ​ടെ അ​ഡ്മി​ഷ​ൻ കൗ​ണ്ട​റി​ലെ ജീ​വ​ന​ക്കാ​ർ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​പെ​ട്ടു. തു​ട​ർ​ന്നു ബ​ന്ധു​ക്ക​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി.

എ​ന്നാ​ൽ 22 വ​ർ​ഷ​മാ​യി ബ​ന്ധു​ക്ക​ളി​ൽ നി​ന്നും അ​ക​ന്നു ക​ഴി​ഞ്ഞി​രു​ന്ന​തി​നാ​ൽ മേ​ൽ​വി​ലാ​സം ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണു സം​സ്ക​രി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​ത്. എ​ന്നാ​ൽ സോ​മ​ന്‍റെ ബ​ന്ധു​ക്ക​ളെ​ന്ന നി​ല​യി​ൽ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച​തി​നാ​ലാണ് മോ​ർ​ച്ച​റി​യി​ൽ നി​ന്നും മൃ​ത​ദേ​ഹം വി​ട്ടു​ന​ല്കി​യ​ത്. ഇ​ന്നു ആ​വ​ശ്യ​മാ​യ എ​ല്ലാ രേ​ഖ​ക​ളും ബ​ന്ധു​ക്ക​ൾ അ​ധി​കൃ​ത​ർ​ക്കു സ​മ​ർ​പ്പി​ച്ചു ന​ട​പ​ടി ക്ര​മം പൂ​ർ​ത്തീക​രി​ച്ചു സം​സ്കാ​രം ന​ട​ത്തും.

Related posts