വലപ്പാട് : തറക്കില്ലിട്ട് ഒരുവർഷം കഴിഞ്ഞു , ഒടുവിൽ കവി കുഞ്ഞുണ്ണി മാഷ് സ്മാരക നിർമാണം മാഷുടെ ചരമ ദിനമായ 26ന് തുടങ്ങും. രാവിലെ ഒന്പതിന് നടക്കുന്ന അനുസ്മരണ പുഷ്പാർച്ചനക്ക് ശേഷമാണ് നിർമാണ പ്രവൃത്തി തുടങ്ങുക. 38,12,000 രൂപയാണ് സ്മാരക നിർമാണച്ചെലവ്.
മാഷുടെ കഴിഞ്ഞ ചരമ വാർഷികത്തിൽ സി.എൻ. ജയദേവൻ എംപി യാണ് സ്മാരകത്തിന് ശിലയിട്ടത്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ വൈകിയതിനാലാണ് നിർമാണം നീണ്ടുപോയത്. മാഷുടെ വീടിനടുത്ത് കുടുംബാംഗങ്ങൾ വിട്ടു നൽകിയ അഞ്ച് സെന്റ് സ്ഥലത്താണ് സ്മാരകം നിർമിക്കുന്നത്. പ്രകൃതിക്കിണങ്ങുന്ന രീതിയിലാണ് രൂപരേഖ തയ്യാറാക്കിയത്.
വായനശാല, ഹാൾ, കുട്ടികൾക്ക് രചന നടത്തുന്നതിനുള്ള സ്ഥലം എന്നിവ സ്മാരകത്തിലുണ്ടാകും. കുഞ്ഞുണ്ണി മാഷുടെ പ്രതിമയും സ്ഥാപിക്കും. കോസ്റ്റ്ഫോർഡിനാണ് സ്മാരകത്തിന്റെ നിർമ്മാണ ചുമതല. കുഞ്ഞുണ്ണി മാഷ് സ്മാരക സമിതി കോസ്റ്റ്ഫോർഡുമായി കരാറിൽ ഏർപ്പെട്ടു. കോസ്റ്റ്ഫോർഡിന്റെ എസ്റ്റിമേറ്റ് സ്മാരക സമിതി യോഗം അംഗീകരിച്ചു.
വലപ്പാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. തോമസ് അധ്യക്ഷനായി. സെക്രട്ടറി വി.ആർ. ബാബു, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. സുഭാഷിണി, പി.കെ. ശശിധരൻ, സി.കെ. ബിജോയ്, വി.ജി. ഹരികുമാർ എന്നിവർ സംസാരിച്ചു.
രൂപരേഖനേരെത്തതയ്യാറായിട്ടും സ്മാരകംപണിവൈകുന്നത് സന്പന്ധിച്ച് ദീപീകയുംരാഷ്ടദീപികയുംപലതവണ റിപ്പോർട്ട് ചെയ്തിരുന്നു.