ന്യൂഡൽഹി: കോട്ടയം, കോഴിക്കോട്, പാലക്കാട് റെയിൽവേ സ്റ്റേഷനുകളെ 20 കോടിയോളം രൂപ വീതം ചെലവഴിച്ച് ലോകോത്തര നിലവാരത്തിൽ മാതൃകാ സ്റ്റേഷനുകളായ വികസിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചു.
ഇതു സംബന്ധിച്ച് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ഉത്തരവ് ഇറക്കിയതായി കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം അറിയിച്ചു. റെയിൽവേ മന്ത്രിയുമായി ഇതിനായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം വേഗത്തിൽ നടപ്പാക്കുന്നതെന്ന് കണ്ണന്താനം പറഞ്ഞു.