ജ്വ​ല്ല​റി ഉ​ട​മ​യെ ആ​ക്ര​മി​ച്ച് ബാ​ഗ് ത​ട്ടി​യെ​ടു​ത്ത സം​ഭ​വം: ഒ​രാ​ൾ പി​ടി​യി​ൽ; ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ സ​​​ഞ്ച​​​രി​​​ച്ച ഓ​​​ട്ടോ​​​യ്ക്കു കു​​​റു​​​കെ കാ​​​ർ നി​​​ർ​​​ത്തിയശേഷം കവർച്ച നടത്തുകയായിരുന്നു

ആ​​​ല​​​ത്തൂ​​​ർ: ന​​​ഗ​​​ര​​​ത്തി​​​ലെ മെ​​​യി​​​ൻ റോ​​​ഡി​​​ൽ സം​​​ഗീ​​​ത ജ്വ​​​ല്ല​​​റി ഉ​​​ട​​​മ ബാ​​​ല​​​കൃ​​​ഷ്ണ​​​നെ ആ​​​ക്ര​​​മി​​​ച്ച് ബാ​​​ഗ് ത​​​ട്ടി​​​യെ​​​ടു​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ൽ ഒ​​​രാ​​​ൾ പി​​​ടി​​​യി​​​ൽ. എ​​​റ​​​ണാ​​​കു​​​ളം ഞാ​​​റ​​​ക്ക​​​ൽ ചെ​​​റു​​​പു​​​ള്ളി പ്ര​​​വീ​​​ണി​​​നെ (22)യാ​​​ണ് ആ​​​ല​​​ത്തൂ​​​ർ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

അ​​​ക്ര​​​മി​​​ സം​​​ഘ​​​ത്തി​​​ലെ പ​​​കു​​​തി​​​യോ​​​ളം പേ​​​രെ​​​ക്കു​​​റി​​​ച്ച് സൂ​​​ച​​​ന ല​​​ഭി​​​ച്ച​​​താ​​​യാ​​​ണ് വി​​​വ​​​രം. ക​​​ട​​​യ​​​ട​​​ച്ച് വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങു​​​ന്പോൾ‌ കാ​​​റി​​​ലെ​​​ത്തി​​​യ നാ​​​ലം​​​ഗ മു​​​ഖ​​​മൂ​​​ടി സംഘം ബാ​​​ല​​​കൃ​​​ഷ്ണ​​​നെ ആ​​​ക്ര​​​മി​​​ച്ച് ബാ​​​ഗ് ത​​​ട്ടി​​​യെ​​​ടു​​​ക്കുകയായിരു ന്നു.

ക​​​ട​​​യു​​​ടെ താ​​​ക്കോ​​​ൽ കൂ​​​ട്ട​​​വും, തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡും സൂ​​​ക്ഷി​​​ച്ച പേ​​​ഴ്സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ബാ​​​ഗാ​​​ണ് ന​​​ഷ്ട​​​പ്പെ​​​ട്ട​​​ത്. കാ​​​റി​​​ലെ​​​ത്തി​​​യ​​​സം​​​ഘം ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ സ​​​ഞ്ച​​​രി​​​ച്ച ഓ​​​ട്ടോ​​​യ്ക്കു കു​​​റു​​​കെ കാ​​​ർ നി​​​ർ​​​ത്തി ബാ​​​ഗ് ത​​​ട്ടി​​​യെ​​​ടു​​​ത്ത് സ്ഥ​​​ലം​​​വി​​​ടു​​​ക​​​യാ​​​യി​​​രുന്നു. ​​​

മൂ​​​ന്നു ഗ്രൂ​​​പ്പാ​​​യാ​​​ണ് അ​​​ക്ര​​​മി​​​ക​​​ൾ എ​​​ത്തി​​​യ​​​ത്. എ​​​സ്ഐ എ​​​സ്.​​​അ​​​നീ​​​ഷ്, സീ​​​നി​​​യ​​​ർ സി ​​​പി​​​ഒ മാ​​​രാ​​​യ സു​​​നി​​​ൽ കു​​​മാ​​​ർ, ഷാ​​​ജു, സി​​​പി​​​ഒ മാ​​​രാ​​​യ സൂ​​​ര​​​ജ് ബാ​​​ബു, കൃ​​​ഷ്ണ​​​ദാ​​​സ്, മ​​​ണി​​​ക​​​ണ്ഠ​​​ൻ എ​​​ന്നി​​​വ​​​രാ​​​ണ് അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ലു​​​ള്ള​​​ത്.

Related posts