ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ പലപ്പോഴും കൊടുംക്രൂരതകള്‍ക്ക് പേരുകേട്ടതാണ്. ദുരഭിമാന കൊലകളും മൃഗീയ കൊലപാതകങ്ങളും ഉത്തരേന്ത്യയിലെ പതിവു കാഴ്ച്ചകളാണ്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തയും ഞെട്ടിക്കുന്നതാണ്. മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയെന്ന ആരോപണത്തെ തുടര്‍ന്ന് യുവതിക്ക് ഗ്രാമത്തലവന് മരത്തില്‍ കെട്ടിയിട്ടുള്ള മര്‍ദ്ദനം ശിക്ഷ വിധിച്ച സംഭവത്തില്‍ ഗ്രാമത്തലവനെതിരേ ബലാത്സംഗക്കുറ്റവും. ശിക്ഷയായി നാട്ടുകാര്‍ നോക്കി നില്‍ക്കേ മരത്തില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ച അവശയാക്കിയ യുവതിയെ ഗ്രാമതലവനും സംഘവും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും ചെയ്തു. ബുലന്ദ്ഷഹറില്‍ നടന്ന സംഭവത്തില്‍ ഭര്‍ത്താവായിരുന്നു യുവതിയെ കെട്ടിയിട്ട് തല്ലിയത്.
തലസ്ഥാനമായ ലക്നൗവില്‍ നിന്നും 400 കിലോമീറ്റര്‍ മാറി ലവുംഗാ ഗ്രാമത്തില്‍ മാര്‍ച്ച് 10 നായിരുന്നു സംഭവം. ഗ്രാമത്തിലെ മറ്റൊരു അയല്ക്കാരന് ധര്‍മ്മേന്ദ്ര എന്ന യുവാവുമായി യുവതി പ്രണയത്തിലാകുകയും ഇരുവരും മാര്‍ച്ച് 5 ന് ഒളിച്ചോടുകയും മറ്റൊരു ഗ്രാമത്തില്‍ അയാളുടെ ബന്ധുവായ മറ്റൊരാളുടെ വീട്ടില്‍ താമസിച്ചുവരികയുമായിരുന്നു. അഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ ഒരു കൂട്ടം ആള്ക്കാര് ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ എത്തുകയും യുവതിയെയും കാമുകനെയും ലവുംഗാ ഗ്രാമത്തിലേക്ക് തന്നെ മടങ്ങിവരാമെന്ന് വിശ്വസിപ്പിക്കുകയുമായിരുന്നു.
വിവാഹിതകളായ സ്ത്രീകള്‍ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയാല്‍ എന്തു സംഭവിക്കുമെന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ യുവതിയെ താന്‍ ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ അനുയായികളില്‍ ഒരാളെക്കൊണ്ടു പകര്‍ത്തിക്കുകയും ചെയ്യിപ്പിച്ചതായി യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മര്‍ദ്ദനത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. മരത്തില്‍ കൈകള്‍ രണ്ടും കെട്ടി തൂക്കിയിട്ടാണ് മര്‍ദ്ദനം. നൂറോളം പേര്‍ക്ക് നടുവിലാണ് ഭര്‍ത്താവ് ശിക്ഷ നടപ്പാക്കുന്നത്.