മു​ക്ക​ത്തെ ക​ഞ്ചാ​വ് വേ​ട്ട;  അ​ന്വേ​ഷ​ണം പു​തി​യ ദി​ശ​യി​ൽ;  പ്ര​തി ക​ർ​ണ്ണാ​ട​ക​യി​ൽ  കൊ​ല​പാ​ത​ക കേ​സി​ലും പ്ര​തി

മു​ക്കം: കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്തു​ന്ന അ​ന്ത​ർ സം​സ്ഥാ​ന ക​ഞ്ചാ​വ് സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി മു​ക്ക​ത്ത് പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​തി​യ ദി​ശ​യി​ൽ. പി​ടി​യി​ലാ​യ ക​ർ​ണ്ണാ​ട​ക ബൈ​ര​കു​പ്പ സ്വ​ദേ​ശി രാ​ജ​ൻ ഒ​രു കൊ​ല​പാ​ത​ക കേ​സി​ലും ആ​ന കൊ​മ്പ് വി​ൽ​പ്പ​ന കേ​സി​ലും പ്ര​തി​യാ​ണ​ന്ന വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് മ​റ്റു കേ​സു​ക​ൾ ഉ​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്.​

ക​ർ​ണ്ണാ​ട​ക​യി​ലെ എ​ച്ച്ഡി.​കോ​ട്ട കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ൻ മാ​ഫി​യ സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണി​യാ​ൾ. മു​ക്കം എ​സ്ഐ കെ.​പി.​അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി ക​ർ​ണ്ണാ​ട​ക ബൈ​ര​ക്കു​പ്പ സ്വ​ദേ​ശി​യാ​യ രാ​ജ​ൻ (42) അ​ഗ​സ്ത്യ​ൻ മു​ഴി പാ​ല​ത്തി​ന് സ​മീ​പ​ത്ത് വെ​ച്ച് ഇ​ന്ന​ലെ വൈ​കി​ട്ട്പി​ടി​കൂ​ടി​യ​ത്.

കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്പി.​എം.​കെ.​പു​ഷ്ക്ക​ര​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ​അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.​ക​ർ​ണ്ണാ​ട​ക കേ​ര​ള അ​തി​ർ​ത്തി ഗ്രാ​മ​മാ​യ ബൈ​ര​ക്കു​പ്പ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ഹ​രി മാ​ഫി​യ​യാ​ണ് സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ഞ്ചാ​വെ​ത്തി​ക്കു​ന്ന​ത്.​വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന സം​ഘ​വും​ബൈ​ര​ക്കു​പ്പ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

മു​ക്കം, താ​മ​ര​ശ്ശേ​രി ഭാ​ഗ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി എ​ത്തി​ച്ച​താ​ണ് ക​ഞ്ചാ​വെ​ന്ന് പ്ര​തി സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.​താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി പി.​സി സ​ജീ​വ​ൻ നാ​ർ​ക്കോ​ടി​ക് സെ​ൽ ഡി​വൈ​എ​സ്പി അ​ശ്വി​ൻ കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ക്കം എ​സ്ഐ കെ.​പി.​അ​ഭി​ലാ​ഷ്, ക്രൈം ​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​എ​സ്ഐ രാ​ജീ​വ് ബാ​ബു, ഷി​ബി​ൽ ജോ​സ​ഫ്, ഹ​രി​ദാ​സ​ൻ, ഷ​ഫീ​ഖ് നീ​ലി​യാ​നി​ക്ക​ൽ, ജ​യ​മോ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

മ​യ​ക്ക് മ​രു​ന്ന് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് സം​സ്ഥാ​ന​ത്ത് പ്ര​ത്യേ​ക​മാ​യി ഐ​ജി.​വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ലാ​ണ് ല​ഹ​രി മ​രു​ന്നു​ക​ൾ പി​ടി​കൂ​ടു​ന്ന​ത്. രാ​ജ​നെ കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നാ​യി ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ​ന്നും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts