മുതലമട: നിലന്പതിപ്പാലം-മലയാന്പള്ളം റോഡ് തകർന്ന് വാഹനയാത്ര ദുഷ്കരമായി. അഞ്ചുവർഷംമുന്പു റോഡ് ടാറിംഗ് നടത്തിയശേഷം ഇതുവരെയും അറ്റകുറ്റപ്പണി നടന്നിട്ടില്ല. റോഡിനു വടക്കുഭാഗം മീങ്കര ബ്രാഞ്ച് കനാലാണ്. തകർന്ന റോഡിലൂടെ ഇരുചക്രവാഹനയാത്രയും അപകടകരമാണ്.
സ്കൂൾ വിദ്യാർഥികളെ ഇരുചക്രവാഹനത്തിൽ കൊണ്ടുപോകുന്നത് അപകടകരമായതിനാൽ അമിതവാടക നല്കി ഓട്ടോയിലാണ് കൊണ്ടുവിടുന്നത്. പാത സഞ്ചാരയോഗ്യമാക്കണമെന്ന ജനങ്ങളുടെ ആവശ്യം അധികൃതർ കേട്ടില്ലെന്നു നടിക്കുന്നതായും ആരോപണമുണ്ട്. റോഡിലുടനീളം ഉണ്ടായ തകർച്ചമൂലം ഓട്ടോ യാത്രയും അപകടഭീഷണിയിലാണ്.