കോഴിക്കോട്: കോഴിക്കോട് സൂര്യാതപമേറ്റ് വയോധികൻ മരിച്ചു. കൂരാച്ചുണ്ട് സ്വദേശി ഗോപാലനാണ് മരിച്ചത്.രാവിലെ ജോലി ചെയ്യാൻ കൃഷിസ്ഥലത്തേക്കു പോയ ഗോപാലനെ ഉച്ചയായിട്ടും കാണാത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് അവശനിലയിൽ കണ്ടെത്തിയത്.
ശരീരമാസകലം പൊള്ളലേറ്റ നിലയിലായിരുന്നു അദ്ദേഹം. ഗോപാലനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സൂര്യാതപമേറ്റാണ് മരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്.