അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയാണ് മരത്തിന് പുറകില്‍ നിന്ന് പുക വലിക്കുന്ന ആനയുടേത്. ആന എന്തോ വായിലേക്കിടുകയും പുക പുറത്തേക്ക് വിടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്.
പുക വലിക്കുന്ന ആന എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ലോകം മുഴുവന്‍ പ്രചരിച്ചതും. അതേസമയം ആന പുകവലിക്കുകയല്ല, അത് മഞ്ഞു കാരണമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഏതായാലും ആനയുടെ പുകവലി വീഡിയോയുടെ രഹസ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കര്‍ണാടകയിലെ നാഗര്‍ഹോള്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലായത്. ഫോട്ടോഗ്രാഫര്‍ വിനയ് കുമാര്‍ എടുത്ത വീഡിയോ ആയിരുന്നു. ആന താഴെ കിടക്കുന്ന എന്തോ എടുത്ത് വായിലിട്ട് പുറത്തേക്ക് പുക വരുന്നതായിരുന്നു വീഡിയോയില്‍ കാണുന്നത്.
കാട്ടിനുള്ളില്‍ കിടന്നിരുന്ന കരിക്കട്ട കഷണങ്ങള്‍ (wood charcoal) എടുത്ത് വായിലിട്ട് ആന പുക വിടുകയായിരുന്നു. പിന്നാലെ ആനയ്ക്ക് അത് രസകരമായി തോന്നിയതുകൊണ്ടാണ് വീണ്ടും വീണ്ടും ആന അത് തുടരുകയും ചെയ്തു. അതാണ് ആനയുടെ പുകവലിയായി ചിത്രീകരിക്കപ്പെട്ടത്.