പരുന്ത് റോയിച്ചൻ  തട്ടിയത് 20 ലക്ഷവും ആറു പവനും;  ബൈ​ക്കു​ക​ളി​ലെ പെ​ട്ടിതു​റ​ന്ന് മോ​ഷ​ണം ന​ടത്തുന്ന കു​പ്ര​സി​ദ്ധ മോഷ്ടാവ് റോയിച്ചൻ പോലീസ് പിടിയിൽ

നെന്മാറ: ബൈ​ക്കു​ക​ളി​ലെ പെ​ട്ടിതു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​വ​ന്ന കു​പ്ര​സി​ദ്ധ പ്ര​തി പി​ടി​യി​ൽ. വ​ട​ക്ക​ഞ്ചേ​രി വ​ള്ളി​യോ​ട് വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ചാ​ലി​യി​ൽ​വീ​ട്ടി​ൽ റോ​യി​ച്ച​ൻ എ​ന്ന പ​രു​ന്ത് റോ​യി​ച്ച​നെ (44) പൊ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂടി. നെന്മാറ പോലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ആ​റു​കേ​സു​ക​ളി​ൽ ആ​കെ ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ​ക്കാ​ക്കി​യ​ത് ഏ​ക​ദേ​ശം 20 ല​ക്ഷം രൂ​പ​യും ആ​റു​പ​വ​ൻ സ്വ​ർ​ണ​വു​മാ​ണ്. ബാ​ങ്കു​ക​ൾ, ട്ര​ഷ​റി​ക​ൾ, എ​ടി​എം എ​ന്നി​വ​യി​ൽ നി​ന്നും പ​ണ​മെ​ടു​ത്തു​വ​രു​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു മോ​ഷ​ണം. നി​മി​ഷനേ​രം​കൊ​ണ്ട് ബൈ​ക്കു​ക​ളി​ലെ പെ​ട്ടി​ക​ൾ അ​തിവി​ദ​ഗ്ധ​മാ​യി തു​റ​ന്നായിരുന്നു മോ​ഷ​ണ​ങ്ങൾ.

അ​യി​ലൂ​ർ ത​ല​വെ​ട്ടാം​പാ​റ തീ​പ്പെ​ട്ടി ക​ന്പ​നി ജീ​വ​ന​ക്കാ​ര​ൻ വി​നോ​ദ്കു​മാ​ർ, വ​ല്ല​ങ്ങിയിലെ അ​രി​വ്യാ​പാ​രി അ​ടി​പ്പെ​ര​ണ്ട എ. ​അ​ബ്ദു​ൾ​റ​ഹീം എ​ന്നി​വ​രു​ടെ പ​രാ​തി​യി​ലെ അ​ന്വേ​ഷ​ണ​മാ​ണ് കേ​സി​നു തു​ന്പു​ണ്ടാക്കിയ​ത്. കഴി ഞ്ഞ ഒന്പതിന് വി​നോ​ദ്കു​മാ​ർ നെന്മാ​റ എ​സ്ബി​ഐ​യി​ൽ നി​ന്നു പി​ൻ​വ​ലി​ച്ച 1,50,000 രൂ​പ ബൈ​ക്കി​ലെ പെ​ട്ടി​യി​ൽ സൂ​ക്ഷി​ച്ചിരുന്നു. തു​ട​ർ​ന്ന് വ​ല്ല​ങ്ങി​യി​ൽ​പോ​യി തി​രി​ച്ചു ക​ന്പ​നി​യി​ലെത്തി.

വി​നോ​ദ്കു​മാ​ർ ഓ​ഫീ​സി​ൽ ക​യ​റി തിരിച്ചി​റ​ങ്ങി​യ​പ്പോ​ൾ പ​ണം ന​ഷ്ട​പ്പെ​ട്ട​ിരുന്നു. തു​ട​ർ​ന്ന് പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. ജ​നു​വ​രി​യി​ൽ നെ ന്മാറ ഫെ​ഡ​റ​ൽ ബാ​ങ്കി​ൽനി​ന്ന് അ​ബ്ദു​ൾ റ​ഹീം പി​ൻ​വ​ലി​ച്ച 1,21,000 രൂ​പയും സമാനമായി കവർന്നു. ഈ ​ര​ണ്ടു​ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഫ്ടി​പൊ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. ടൗ​ണു​ക​ളി​ലെ സി​സി ടി​വി​ക​ളി​ൽ നി​ന്നും ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ളി​ൽനി​ന്ന് പ​ണം ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ ബൈ​ക്കു​ക​ൾ​ക്കൊ​പ്പം പ്ര​തി​യു​ടെ ചി​ത്രം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ ഇയാൾക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഉൗ​ർ​ജിത​മാ​ക്കി.

ഇ​ന്ന​ലെ രാ​വി​ലെ നെന്മാറ​യി​ലെ​ത്തി​യ പ്ര​തി​യെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​നു സ​മീ​പ​ത്തുനിന്ന് പൊ​ലീ​സ് പി​ന്തു​ട​ർ​ന്നു പി​ടി​ക്കുകയാ യിരുന്നു. പ്ര​തി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 9,000 രൂ​പ​യും ക​ംപ്യൂ​ട്ട​ർ, ബൈ​ക്ക്, മോഷണത്തിന് ഉ​പ​യോ​ഗി​ച്ചു​വ​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും പോലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 2012 മു​ത​ൽ നി​ര​വ​ധി മോ​ഷ​ണ​കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് റോ​യി​ച്ച​ൻ. തൃ​ശൂർ ഈ​സ്റ്റ്, വെ​സ്റ്റ്, ഒ​ല്ലൂ​ർ, കു​ന്നം​കു​ളം, വി​യ്യൂ​ർ, പെ​രു​ന്പാ​വൂ​ർ പോലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ണ്ട്.

തൃശൂരിലെ സ്വകാര്യ ആ​ശു​പ​ത്രി​യി​ൽനി​ന്ന് അ​ന്പ​തോ​ളം മൊ​ബൈ​ലു​ക​ളും സ്ത്രീ​ക​ളു​ടെ ബാ​ഗു​ക​ളി​ൽനി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​വും മോ​ഷ​ണം പോ​യ​ ​കേ​സു​ക​ളി​ൽ ഇയാൾ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ചി​രു​ന്നു. 2012 മു​ത​ൽ വ​ട​ക്ക​ഞ്ചേ​രി കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു മോ​ഷ​ണം. ‌
വു​ഡ്‌ലാ​ൻ​ഡ്സ് ഹോ​ട്ട​ലി​നു മു​ന്നി​ൽ നി​ർ​ത്തി​യി​രു​ന്ന ബൈ​ക്കി​ൽനി​ന്ന് ആറു ലക്ഷം രൂ​പ​യും, ഡ​യാ​ന​ഹോ​ട്ട​ലി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട ബൈ​ക്കി​ൽനി​ന്നു രണ്ടര ലക്ഷം രൂ​പ​യും മോ​ഷ​ണം ന​ട​ത്തി​യ​താ​യി പ്ര​തി പോ​ലീ​സി​നു മൊ​ഴി​ന​ൽ​കി.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ഡി​വൈ​എ​സ്പി ഷം​സു​ദ്ദീ​ൻ എ​ന്നി​വ​രു​ടെ നി​ർദേശ​പ്ര​കാ​രം സി​ഐ ടി​.എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​സ്ഐ ശി​വ​പ്ര​കാ​ശ്, ക്രൈം​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ സു​നി​ൽ​കു​മാ​ർ, റ​ഹീം​ മു​ത്തു, സ​ന്ദീ​പ്, സൂ​ര​ജ് ബാ​ബു, കൃ​ഷ്ണ​ദാ​സ്, ദി​ലീ​പ്, എ​എ​സ്ഐ സ​ക്കീ​ർ​ഹു​സൈ​ൻ, അ​ന​ന്ത​കൃ​ഷ്ണ​ൻ, ബാ​ബു, സു​ഭാ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉണ്ടായിരുന്നത്.

Related posts