കൊ​ച്ചി​യി​ൽ ശ്വാ​സ​കോ​ശ രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്നു​; മൂ​ന്നു മാ​സ​ത്തി​നി​ടെ ശ്വാ​സ​കോ​ശ രോഗങ്ങളുമായി എത്തിയത്  60,000 രോ​ഗി​ക​ൾ

കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ൽ ശ്വാ​സ​കോ​ശ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ർ​ധ​ന ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ. ന​ഗ​ര​ത്തി​ലെ അ​ഞ്ചു ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​ടെ ശ്വാ​സ​കോ​ശ വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ​യ​ടു​ക്ക​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത് 60,000 രോ​ഗി​ക​ൾ. കൊ​ച്ചി മെ​ട്രോ അ​ട​ക്ക​മു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യി പു​റം​ത​ള്ളു​ന്ന പൊ​ടി​യും നി​ര​ത്തു​ക​ളി​ലും വീ​ടു​ക​ളു​ടെ​യും ഫ്ലാ​റ്റു​ക​ളു​ടെ​യും പ​രി​സ​ര​ങ്ങ​ളി​ലും കൂ​ട്ടി​യി​ട്ടു ക​ത്തി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​വു​മെ​ല്ലാം വി​ല്ല​നാ​വു​ന്നു​വെ​ന്നു കൊ​ച്ചി ആ​സ്റ്റ​ർ മെ​ഡ്സി​റ്റി ആ​ശു​പ​ത്രി​യി​ലെ സീ​നി​യ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റ് പ​ൾ​മ​ണോ​ള​ജി​റ്റ് ഡോ. ​ജേ​ക്ക​ബ് ബേ​ബി പ​റ​ഞ്ഞു.

സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രെ മാ​ത്രം സ​ന്ദ​ർ​ശി​ച്ച​വ​രു​ടെ എ​ണ്ണ​മാ​ണ് 60,000. മ​റ്റു ചെ​റി​യ ആ​ശു​പ​ത്രി​ക​ളി​ലെ ക​ണ​ക്കു​കൂ​ടി എ​ടു​ത്താ​ൽ ന​ഗ​ര​ത്തി​ലെ ശ്വാ​സ​കോ​ശ രോ​ഗി​ക​ളു​ടെ എ​ണ്ണം അ​തി​ഭ​യാ​ന​ക​മാ​യി​രി​ക്കും. കേ​ര​ള​ത്തി​ൽ 15 മു​ത​ൽ 39 വ​യ​സു വ​രെ​യു​ള്ള​വ​രു​ടെ മ​ര​ണ​ത്തി​നു​ള്ള ര​ണ്ടാം കാ​ര​ണ​വും 40 മു​ത​ൽ 69 പ്രാ​യ​ത്തി​ലു​ള്ള​വ​രു​ടെ മ​ര​ണ​ത്തി​നു​ള്ള നാ​ലാ​മ​ത്തെ കാ​ര​ണ​വും ഗു​രു​ത​ര​മാ​യ ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ളാ​ണെ​ന്നു അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ആ​സ്ത​മ, സി​ഒ​പി​ഡി എ​ന്നി​വ നേ​ര​ത്തെ തി​രി​ച്ച​റി​ഞ്ഞ് കൃ​ത്യ​മാ​യി മ​രു​ന്നു ക​ഴി​ച്ചാ​ൽ ആ​സ്ത​മ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാം. സ്പോ​ർ​ട്സി​ല​ട​ക്കം ന​ല്ല പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന​തി​നു ആ​സ്ത​മ ത​ട​സ​മാ​വി​ല്ലെ​ന്ന് ഡോ. ​ജേ​ക്ക​ബ് ബേ​ബി പ​റ​ഞ്ഞു. എ​ന്നാ​ൽ ഫ​ല​പ്ര​ദ​മാ​യും എ​ളു​പ്പ​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന​തു​മാ​യ ഇ​ൻ​ഹേ​ല​റു​ക​ൾ രൂ​പ​പ്പെ​ടു​ത്തു​ക​യെ​ന്ന​താ​യി​രു​ന്നു ഈ ​രം​ഗ​ത്തെ വെ​ല്ലു​വി​ളി​യെ​ന്ന് സി​ൽ​വ​ർ​ലൈ​ൻ ആ​ശു​പ​ത്രി​യി​ലെ ഡോ. ​ര​മേ​ഷ് നാ​യ​ർ പ​റ​ഞ്ഞു.

ആ​വ​ശ്യ​മാ​യ രീ​തി​യി​ൽ മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ന്ന​തും ഇ​ൻ​ഹേ​ല​റു​ക​ൾ ശ​രി​യാ​യ രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ന്ന​തും രോ​ഗം ഗു​രു​ത​ര​മാ​ക്കും. ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ മി​ക​ച്ച രീ​തി​യി​ൽ നി​യ​ന്ത്രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പു​തി​യ ഇ​ൻ​ഹേ​ല​ർ ഉ​പ​ക​ര​ണം “സി​ങ്കോ​ബ്രീ​ത്’ കൊ​ച്ചി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

സി​പ്ല എ​ന്ന ക​ന്പ​നി​യാ​ണ് ഉ​പ​ക​ര​ണം വി​പ​ണി​യി​ൽ എ​ത്തി​ച്ച​ത്. കു​റ​ഞ്ഞ ആ​യാ​സ​ത്തി​ൽ കൃ​ത്യ​മാ​യി മ​രു​ന്ന് ശ്വാ​സ​കോ​ശ​ത്തി​ൽ എ​ത്തു​ക​യും മ​രു​ന്നി​ന്‍റെ അ​ള​വ് കൃ​ത്യ​മാ​യി അ​റി​യാ​ൻ ക​ഴി​യു​മെ​ന്ന​തു​മാ​ണ് പു​തി​യ ഉ​പ​ക​ര​ണ​ത്തി​ന്‍റെ മേ​ന്മ​യെ​ന്നു സി​പ്ല ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജ​യ​ദീ​പ് ഗോ​ഗ്തേ പ​റ​ഞ്ഞു.

പൂ​ർ​ണ​മാ​യും ഇ​ന്ത്യ​ൻ ലാ​ബോ​റ​ട്ട​റി​യി​ൽ നി​ർ​മി​ച്ച​താ​ണിത്. ഇ​ൻ​ഹേ​ല​റു​ക​ൾ കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും മു​ൻ​കൈ എ​ടു​ത്താ​ൽ മാ​ത്ര​മേ പൂ​ർ​ണ​മാ​യ ഗു​ണ​ഫ​ലം ല​ഭി​ക്കു​ക​യു​ള്ളു​വെ​ന്ന് ഡോ. ​ര​മേ​ഷ് നാ​യ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Related posts