പു​തു​ച്ചേ​രി​ രജിസ്ട്രേഷൻ ; മൂന്നു ജില്ലകളിലെ  ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളി​ൽ​ നി​ന്നായി  നി​കു​തിയിനത്തിൽ കിട്ടിയത് ഏ​ഴു കോ​ടി​

കാ​ക്ക​നാ​ട്: പു​തു​ച്ചേ​രി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു നി​കു​തി വെ​ട്ടി​ച്ച ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള നി​കു​തി​യാ​യി എ​റ​ണാ​കു​ളം, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന മ​ധ്യ​മേ​ഖ​ല സോ​ണി​ൽ​നി​ന്ന് ഇ​തു​വ​രെ ഏ​ഴു കോ​ടി രൂ​പ ല​ഭി​ച്ചു. എ​റ​ണാ​കു​ളം ആ​ർ​ടി​ഒ​യി​ൽ​നി​ന്നു മാ​ത്രം അ​ഞ്ച​ര​ക്കോ​ടി രൂ​പ ല​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​ന​കം ജി​ല്ല​യി​ൽ 55 ആ​ഡം​ബ​ര കാ​റു​ക​ളും കോ​ട്ട​യ​ത്ത് 15 ആ​ഡം​ബ​ര കാ​റു​ക​ളും ഇ​ടു​ക്കി​യി​ൽ​നി​ന്നു ര​ണ്ടു കാ​റു​മാ​ണ് ആ​ർ​ടി​ഓ​ഫീ​സു​ക​ളി​ൽ എ​ത്തി നി​കു​തി അ​ട​ച്ചി​ട്ടു​ള്ള​ത്. എ​റ​ണാ​കു​ളം ആ​ർ​ടി​ഒ, സ​ബ് ഓ​ഫീ​സു​ക​ളു​ടെ പ​രി​ധി​യി​ൽ മാ​ത്രം 140 ആ​ഡം​ബ​ര കാ​റു​ക​ളാ​ണ് സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു ര​ജി​സ്റ്റ​ർ ചെ​യ്ത് നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ള്ള​താ​യി അ​റി​വാ​യി​ട്ടു​ള്ള​ത്.

പു​തു​ച്ചേ​രി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു നി​കു​തി​വെ​ട്ടി​ച്ച 100 ഓ​ളം ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ​ക്കു മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് നേ​ര​ത്തെ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ ഏ​താ​നും വാ​ഹ​ന​ഉ​ട​മ​ക​ൾ മാ​ത്ര​മാ​ണ് നി​കു​തി അ​ട​യ്ക്കാ​ൻ ത​യാ​റാ​യ​ത്.

വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തു​ൾ​പ്പെ​ടെ ന​ട​പ​ടി സ്വീ​ക​രി​ച്ച​തോ​ടെ കൂ​ടു​ത​ൽ ഉ​ട​മ​ക​ൾ നി​കു​തി അ​ട​യ്ക്കാ​ൻ ത​യാ​റാ​വു​ക​യാ​യി​രു​ന്നു. വെ​ട്ടി​പ്പ് ന​ട​ത്തി​യ വാ​ഹ​ന ഉ​ട​മ​ക​ളെ​ല്ലാ​വ​രും നി​കു​തി അ​ട​ച്ചാ​ൽ 50 കോ​ടി ക​വി​യു​മെ​ന്നാ​ണു ക​ണ​ക്കു​കൂ​ട്ട​ൽ.

Related posts