അന്തിക്കാട്: സർക്കാർ നമ്മുടേതാണെങ്കിലും ശബ്ദിക്കാതിരുന്നാൽ നമ്മുടെ കാര്യം സർക്കാർ ഓർമിക്കണമെന്നില്ലെന്ന് സിപിഐസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കരയുന്ന കുട്ടിക്കേപാലുള്ളുവെന്ന പഴമൊഴിയും അദ്ദേഹം ഓർമിപ്പിച്ചു.കഴിഞ്ഞ എൽ.ഡി.എഫ്.സർക്കാർ തുറക്കാൻ തീരുമാനിച്ചുവെങ്കിലും നാട്ടുകാരുടെ എതിർപ്പ് മൂലം തുറക്കാൻ കഴിയാതെ കള്ള് ഷാപ്പുകൾ ശൂന്യാകാശത്ത് തന്നെനില്ക്കുകയാണ്.
കാനം ചൂണ്ടിക്കാട്ടി. പഴയ കള്ള് ഷാപ്പുകളല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കള്ളുഷാപ്പുകളിൽ ആധുനിക വല്ക്കരണം കൊണ്ടുവരണം, വൃത്തിയും വെടിപ്പും വേണം. അപ്പോൾ വിദേശസഞ്ചാരികളെത്തും.പരന്പരാഗത വ്യവസായമായ കള്ള് വ്യവസായവും ആധുനിക വ്യവസായ മായ ടൂറിസവുമായി ബന്ധപ്പെടുത്തി കള്ള് വ്യവസായത്തെ പുന:സംഘടിപ്പിക്കാം.
ടൂറിസവുമായി ബന്ധപ്പെട്ടു ത്തി കള്ളിനെ കേരളത്തിന്റെ നാടൻ പാനീയമെന്ന പ്രത്യേക പദവി നല്കിയാൽ കള്ള് വ്യവസായത്തെ സംരക്ഷിക്കാനകുമെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് ചെത്ത് തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) അന്തിക്കാട് സംഘടിപ്പിച്ച പി.കെ. കേശവൻ ജന്മശതാബ്ദി സമാപന സമ്മേളനം ഇന്നുരാവിലെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെപി. രാജേന്ദ്രൻ അധ്യക്ഷനായിരുന്നു