ന്യൂഡൽഹി: പഞ്ചാബ് ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ നീരവ് മോദിയുടെ വസതിയിൽ റെയ്ഡ്. കോടികണക്കിന് രൂപ വില വരുന്ന ആഭരണങ്ങളും വാച്ചുകളും പെയിന്റിംഗുകളും പിടിച്ചെടുത്തു. ആദായനികുതിവകുപ്പും സിബിഐയും സംയുക്തമായാണ് പരിശോധന നടത്തിയത്.
പത്ത് കോടി രൂപ വില വരുന്ന മോതിരവും 1.40 കോടി വിലവരുന്ന വാച്ചും ഉൾപ്പെടെ 36 കോടി രൂപ മുല്യം വരുന്ന സ്വത്തുക്കളാണ് മൂന്നു ദിവസം നീണ്ടുനിന്ന പരിശോധനയിൽ പിടിച്ചെടുത്തിരിക്കുന്നത്.
മുംബൈ വറോളിയിലെ സമുദ്ര മഹലിലെ ആഡംബര ഫ്ളാറ്റിലായിരുന്നു പരിശോധന. നീരവ് മോദി പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും 12,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.