പെരുന്പാന്പിനെ കഴുത്തിൽ ഇട്ട് തെരുവിൽ അഭ്യാസം നടത്തിയയാൾ മരണത്തിൽ നിന്നും കഷ്ടിച്ചു രക്ഷപെട്ടു. ഉത്തർപ്രദേശിലാണ് സംഭവം. പെരുന്പാന്പിനെയും കൈയ്യിലേന്തി ഒരാൾ വരുന്നതാണ് ദൃശ്യങ്ങളിലാദ്യം. പിന്നീട് അദ്ദേഹം ഈ പാന്പിന്റെ തല കൈയ്യിലാക്കിയതിനു ശേഷം ഉടൽ തന്റെ കഴുത്തിൽ ചുറ്റുകയായിരുന്നു.
എന്നാൽ ഓരോ നിമിഷം കഴിയും തോറും പാന്പ് തന്റെ പിടിമുറുക്കുകയായിരുന്നു. അതിനാൽ അദ്ദേഹം നിലത്തേക്ക് മുഖംകുത്തി ഇരുന്നു പോകുകയായിരുന്നു. എന്നാൽ ഇത് അദ്ദേഹത്തിന്റെ അവതരണത്തിന്റെ ഭാഗമാണെന്നാണ് കണ്ടവർ കരുതിയത്. അതു കൊണ്ട് തന്നെ ആരും അദ്ദേഹത്തെ സഹായിക്കാൻ മെനക്കെട്ടതുമില്ല.
എന്നാൽ സമീപം നിന്നവർക്ക് എന്തോ അപാകത തോന്നിയതിനെ തുടർന്ന് അദ്ദേഹത്തെ സഹായിക്കുകയായിരുന്നു.ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കന്നത്. എന്നാൽ കൃത്യമായ റിപ്പോർട്ടുകളൊന്നും ലഭ്യമല്ല. അദ്ദേഹത്തിന്റെ കഴുത്തിൽ പാന്പ് ചുറ്റി വരിയുന്നതിന്റെ ദൃശ്യങ്ങൾ സമീപം നിന്നവരാണ് പകർത്തിയത്.