ബൽജിയത്തിലുള്ള”ബിയർ വാൾ’ ബാർ കുടിയന്മാരുടെ ഇഷ്ടകേന്ദ്രമാണ്. ബിയറുകളിലെ വൈവിധ്യമാണ് ഇവിടത്തെ പ്രത്യേകത. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി ഈ ബാർ ഒരു പ്രതിസന്ധിയിൽഅകപ്പെട്ടിരിക്കുകയാണ്.
മറ്റൊന്നുമല്ല, ബാറിലെ ബിയർ ഗ്ലാസുകൾ മോഷണം പോകുന്നു. പ്രത്യകമായി ഡിസൈൻ ചെയ്തു നിർമിച്ച ഗ്ലാസുകൾ ബിയർ കുടിക്കാനെത്തു ന്നവർ അടിച്ചുമാറ്റുകയാണത്രേ…
പ്രതിമാസം 200 ഗ്ലാസുകളാണ് ഇങ്ങനെ മോഷ്ടിക്കപ്പെടുന്നതെന്ന് ബാറുടമ ഫിലിപ് മേസ് പറയുന്നു. എന്തായാലും കക്ഷിതന്നെ പ്രതിസന്ധിക്കൊരു പരിഹാരം കണ്ടിരിക്കയാണിപ്പോൾ. ടെക് വിദഗ്ധരുടെ സഹായത്തോടെ ബിയർ ഗ്ലാസുകളിലെല്ലാം അലാം സെൻസർ ഘടിപ്പിച്ചു.ഗ്ലാസുമായി ആരെങ്കിലും ബാർ വിട്ടാൽ അലാം മുഴങ്ങും.
പുതിയ സംവിധാനമെത്തിയിട്ട് ഏതാനുംദിവസങ്ങളേ ആയിട്ടുള്ളൂവെന്നും ഇതിനുശേഷം ആരും ഇതേവരെ ഗ്ലാസ് അടിച്ചുമാറ്റാൻ ശ്രമിച്ചിട്ടില്ലെന്നും ഫിലിപ് മേസ് പറഞ്ഞു.