ആ എറ്റിഎം ശാഖ ഞങ്ങളുടെ ഉത്തരവാദിത്വത്തിലുള്ളതല്ല! എസ്ബിഐയുടെ എടിഎമ്മില്‍ നിന്നും കിട്ടിയത് കീറിയ നോട്ടുകള്‍, ബാങ്കിനും വേണ്ട, മാനേജര്‍ തടിതപ്പി

കോ​ഴ​ഞ്ചേ​രി: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ എ​റ്റി​എം കൗ​ണ്ട​റി​ലൂ​ടെ ഇ​ട​പാ​ടു​കാ​ർ​ക്കു ല​ഭി​ക്കു​ന്ന നോ​ട്ടു​ക​ൾ കീ​റി​യ​തും മാ​റി​യെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മാ​ണെ​ന്നും പ​രാ​തി. തി​രു​വ​ല്ല – കു​ന്പ​ഴ സം​സ്ഥാ​ന പാ​ത​യി​ലെ പു​ല്ലാ​ട് – മാ​ടോ​ലി​ൽ പ​ടി​ക്ക​ൽ ജം​ഗ്ഷ​നി​ലു​ള്ള എ​സ്ബി​ഐ​യു​ടെ എ​റ്റി​എം കൗ​ണ്ട​റി​ൽ​നി​ന്ന് ക​ഴി​ഞ്ഞ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​ല്ലാ​ട് ശാ​ഖ​യി​ലെ ഒ​രു ഇ​ട​പാ​ടു​കാ​ര​ൻ 25,000 രൂ​പ പി​ൻ​വ​ലി​ച്ച​ത്. ത​നി​ക്ക് ല​ഭി​ച്ച നോ​ട്ടു​ക​ളി​ൽ 2000 ന്‍റെ മൂ​ന്ന് നോ​ട്ടു​ക​ൾ കീ​റി​യ​താ​യി​രു​ന്നെ​ന്നും കീ​റി​യ​ത് മ​റ​യ്ക്കു​ന്ന​തി​നാ​യി വെ​ള​ള പേ​പ്പ​ർ ഒ​ട്ടി​ച്ച​താ​യി​രു​ന്നെ​ന്നും പ​റ​യു​ന്നു.

കീ​റി​യ നോ​ട്ടു​ക​ൾ എ​സ്ബി​ഐ​യു​ടെ പു​ല്ലാ​ട് ശാ​ഖ​യി​ലെ മാ​നേ​ജ​രെ കാ​ണി​ക്കു​ക​യും പ​രാ​തി​പ്പെ​ടു​ക​യും ചെ​യ്ത​പ്പോ​ൾ പു​ല്ലാ​ട് – മാ​ടോ​ലി ജം​ഗ്ഷ​നി​ലു​ള്ള എ​റ്റി​എം ശാ​ഖ ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ലും ചു​മ​ത​ല​യി​ലു​ള്ള​ത​ല്ലെ​ന്നും ഇ​വി​ടെ പ​ണം നി​ക്ഷേ​പി​ക്കാ​നു​ള്ള അ​വ​കാ​ശം ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന് ആ​ണെ​ന്നും പ​റ​ഞ്ഞ് മാ​നേ​ജ​ർ ത​ടി​ത​പ്പി​യെ​ന്നാ​ണ് പ​രാ​തി.

കീ​റി​യ നോ​ട്ടു​ക​ൾ മാ​റ​ണ​മെ​ങ്കി​ൽ തി​രു​വ​ല്ല​യി​ലെ ക​ഐ​സ്ആ​ർ​ടി​സി ബ​സ് ഡി​പ്പോ​യു​ടെ എ​തി​ർ​വ​ശ​ത്തു​ള​ള എ​സ്ബി​ഐ​യു​ടെ ശാ​ഖ​യി​ലെ കാ​ഷ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ൽ സ​മീ​പി​ച്ചാ​ൽ മ​തി​യെ​ന്നും നി​ർ​ദേ​ശി​ച്ചു.പി​ന്നീ​ട് കീ​റി​യ നോ​ട്ടു​ക​ൾ തി​രു​വ​ല്ല​യി​ലെ ശാ​ഖ​യി​ലെ​ത്തി മാ​റി​യെ​ടു​ത്തു​വെ​ങ്കി​ലും ഇ​തു​മൂ​ലം ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ച്ച​താ​യി ഇ​ട​പാ​ടു​കാ​ര​ൻ പ​റ​ഞ്ഞു.

Related posts