കോട്ടയ്ക്കൽ: ഗവർണർ പി.സദാശിവത്തിന്റെ വാഹനത്തിന് വഴി കൊടുത്തില്ലെന്ന് പറഞ്ഞ് കാർ യാത്രക്കാരനെ പോലീസ് മർദിച്ചതായി പരാതി. ഇന്നലെ കോട്ടക്കൽ നഗരത്തിലാണ് സംഭവം. കൊളത്ത്പറന്പ് സ്വദേശിയായ ജനാർദനനാണ് പരിക്കേറ്റത്.
ഇയാളുടെ മൂക്കിന് മർദനം ഏറ്റതിനെ തുടർന്ന് രക്തം ഒഴുകുകയായിരുന്നു. പൊന്നാനിയിലേക്ക് പോകുകയായിരുന്ന ഗവർണർക്ക് വഴിയൊരുക്കുന്നതിനിടെയാണ് പോലീസ് മർദിച്ചതെന്ന് പറയുന്നു. തുടർന്ന് പോലീസീന്റെ തന്നെ വാഹനത്തിൽ ജനാർദനനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.