സീ​രി​യ​ൽ വേ​ണ്ടെ​ന്ന് ന​ദി​യ

ത​നി​ക്കി​പ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ഓ​ഫ​ർ വ​രു​ന്ന​ത് സീ​രി​യ​ലി​ൽ നി​ന്നാ​ണെ​ന്ന് ന​ദി​യാ​മൊ​യ്തു. ത​മി​ഴി​ൽ നി​ന്നും മ​ല​യാ​ള​ത്തി​ൽ നി​ന്നു​മെ​ല്ലാം ശ​ക്ത​മാ​യ വേ​ഷ​ങ്ങ​ൾ ചെ​യ്യാ​ൻ വി​ളി​ക്കു​ന്നു​ണ്ട്. പ​ക്ഷേ ദി​വ​സേ​ന കാ​ണി​ക്കു​ന്ന സീ​രി​യ​ലി​ൽ അ​ഭി​ന​യി​ക്കാ​ൻ ത​നി​ക്കു താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് ന​ദി​യ.

എ​ല്ലാ ദി​വ​സ​വും എ​ന്‍റെ മു​ഖം സ്ക്രീ​നി​ൽ ക​ണ്ടാ​ൽ എ​നി​ക്കു ത​ന്നെ മ​ടു​ക്കും. അ​പ്പോ​ൾ പ്രേ​ക്ഷ​ക​രു​ടെ കാ​ര്യം പ​റ​യേ​ണ്ട​തി​ല്ല​ല്ലോ. അ​തു​കൊ​ണ്ടാ​ണ് ടെ​ലി​വി​ഷ​ൻ രം​ഗ​ത്തുനി​ന്നു മാ​റിനി​ൽ​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​രം​ഗ​ത്തെ താ​ൻ ഒ​ട്ടും കു​റ​ച്ചു കാ​ണു​ന്നി​ല്ല. സീ​രി​യ​ൽ അ​ഭി​ന​യം ഒ​ട്ടും ഈ​സി​യ​ല്ലെ​ന്നും ഒ​രു​പാ​ട് സ​മ​ർ​പ്പ​ണം അ​തി​നു​വേ​ണ​മെ​ന്നും ന​ദി​യ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

1984ൽ ​ഫാ​സി​ലി​ന്‍റെ നോ​ക്കെത്താ​ദൂ​ര​ത്ത് ക​ണ്ണും​ന​ട്ട് എ​ന്ന ചി​ത്ര​ത്തി​ലെ ഗേ​ളി​യാ​യി പ്രേ​ക്ഷ​കമ​ന​സി​ൽ കു​ടി​യേ​റി​യ ന​ദി​യ ക​രി​യ​റും കു​ടും​ബ​ജീ​വി​ത​വും വ​ള​രെ സ​മ​ർ​ത്ഥ​മാ​യി കൊ​ണ്ടു​പോ​കു​ക​യാ​ണ് ഇ​പ്പോ​ഴും. വി​വാ​ഹ​ത്തി​നു​ശേ​ഷ​വും വ​ർ​ഷ​ത്തി​ൽ ഒ​ന്നോ ര​ണ്ടോ സി​നി​മ​ക​ളു​മാ​യ് ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മൊ​ക്കെ അ​വ​ർ സാ​ന്നി​ധ്യം നി​ല​നി​റു​ത്തി.

ഇ​പ്പോ​ൾ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം നീ​രാ​ളി എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ട് ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം മ​ല​യാ​ള​ത്തി​ലും എ​ത്തു​ന്നു.

Related posts