യു​​​​എ​​​​സ് സു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വായി ബോ​​​​ൾ​​​​ട്ട​​​​നെ നിയമിച്ചത്  ട്രംപ് ഭരണകൂടത്തിന്‍റെ നാണംകെട്ട നടപടിയെന്ന് ഇറാൻ

ടെഹ്റാൻ: യു​​​​എ​​​​സ് ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വായി ജോൺ ബോൾട്ടണെ നിയമിച്ചതിനെതിരെ ഇറാൻ. ട്രംപ് ഭരണകൂടത്തിന്‍റേത് നാണംകെട്ട നടപടിയാണെന്നാണ് ഇറാന്‍റെ പരിഹാസം. ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ഷംഖാനിയാണ് ട്രംപ് ഭരണകൂടത്തിന്‍റെ നടപടിയെ കണക്കറ്റ് പരിഹസിച്ച് രംഗത്തെത്തിയത്.

ഭീകരസംഘടനകളുടെ പട്ടികയിൽ പേരുള്ള മുജാഹിദ്ദീൻ-ഇ-ഖൽക്ക് എന്ന സംഘടനയുമായി ബോൾട്ടിന് ബന്ധമുണ്ടെന്നും അവരിൽ നിന്ന് പ്രതിഫലം പറ്റുന്നയാളാണ് അദ്ദേഹമെന്നുമാണ് ഷംഖാനിയുടെ ആരോപണം.

ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​യേ​​​​യും ഇ​​​​റാ​​​​നെ​​​​യും അ​​​​മേ​​​​രി​​​​ക്ക ​​​​ആ​​​​ക്ര​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്നു വാ​​​​ദി​​​​ക്കു​​​​ന്നയാളാണ് ജോൺ ബോൾട്ടണെന്നാണ് വിലയിരുത്തൽ. ഇ​​​​റാ​​​​നു​​​​മാ​​​​യു​​​​ള്ള ആ​​​​ണ​​​​വ​​​​ക​​​രാ​​​​ർ റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു വാ​​​​ദി​​​​ക്കു​​​​ന്ന​​​​ ബോൾട്ടൺ യു​​​​ദ്ധാ​​​​നു​​​​കൂ​​​​ല നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ​​​​ക്കു കു​​​​പ്ര​​​​സി​​​​ദ്ധ​​​​നാ​​​​ണ്. മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​ർ​​​​ജ്.ഡ​​​​ബ്ല്യു.

ബു​​​​ഷി​​​​ന്‍റെ ഭ​​​​ര​​​​ണ​​​​ത്തി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ യു​​​​എ​​​​ൻ അം​​​​ബാ​​​​സ​​​​ഡ​​​​റാ​​​​യി​​​​രു​​​​ന്ന ബോൾട്ടൺ ഇ​​​​റാ​​​​ക്കി​​​​ൽ അ​​​​ധി​​​​നി​​​​വേ​​​​ശം ന​​​​ട​​​​ത്താ​​​​നു​​​​ള്ള ബു​​​​ഷി​​​​ന്‍റെ ന​​​​യ​​​​ത്തെ ശ​​​​ക്ത​​​​മാ​​​​യി പി​​​​ന്തു​​​​ണ​​​​ച്ച വ്യക്തിയാണ്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് എ​​​​ച്ച്.​​​​ആ​​​​ർ.മ​​​​ക്‌​​​​മാ​​​​സ്റ്റ​​​​റെ പുറത്താക്കി ജോൺ ബോൾട്ടനെ ആ സ്ഥാനത്തേക്ക് അവരോധിച്ചത്.

ഏ​​​​പ്രി​​​​ൽ പ​​​​കു​​​​തി​​​​വ​​​​രെ മ​​​​ക്‌​​​​മാ​​​​സ്റ്റ​​​​ർ സു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വായി തു​​​​ട​​​​രും. അ​​​​ദ്ദേ​​​​ഹ​​​​വും ട്രം​​​​പും ത​​​​മ്മി​​​​ൽ നിലനിന്നിരുന്ന കടുത്ത അ​​​​ഭി​​​​പ്രാ​​​​യ​​​​ഭി​​​​ന്ന​​​​തകളാണ് കടുത്ത തീരുമാനത്തിനിടയാ ക്കിയത്.​ സുരക്ഷാ സംബന്ധമായ നിരവധി യോ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ വച്ച് ഇ​​​​രു​​​​വ​​​​രും ഏ​​​​റ്റു​​​​മു​​​​ട്ടി​​​​യി​​​​രു​​​​ന്നു.

ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പ​​​​ര​​​​സ്പ​​​​ര ധാ​​​​ര​​​​ണ​​​​യി​​​​ൽ പി​​​​രി​​​​യാ​​​​ൻ മ​​​​ക്മാ​​​​സ്റ്റ​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നവെന്നാണ് റിപ്പോർട്ടുകൾ. മ​​​​ക്മാ​​​​സ്റ്റ​​​​റെ ട്രം​​​​പ് നീ​​​​ക്കു​​​​മെ​​​​ന്ന് നേ​​​​ര​​​​ത്തേ വ്യ​​​​ക്ത​​​​മാ​​​​യി​​​​രു​​​​ന്നെങ്കിലും ബോ​​​​ൾ​​​​ട്ട​​​​ന്‍റെ നി​​​​യ​​​​മ​​​​നം അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത​​​​മാ​​​​യി​​​​രു​​​​ന്നു.

Related posts