കേരള സര്‍വകലാശാല കലോത്സവത്തില്‍ ഏറെ വിവാദങ്ങള്‍ക്കു വഴിവച്ച കലാതിലക പട്ടത്തെക്കുറിച്ചു വിശദീകരണുമായി സീരിയല്‍ താരം കൂടിയായ മഹാലക്ഷ്മി രംഗത്ത്. ഫേസ്ബുക്ക് ലൈവിലൂടെയാണു മഹാലക്ഷ്മിയും ഗുരുവായ ഉഷ തെങ്ങില്തൊടിയും വിശദീകരണം നല്‍കിയത്. സീരിയല്‍ താരവും മാര്‍ ഇവാനിയോസ് കോളജ് വിദ്യാര്‍ത്ഥിനിയുമായ മഹാലക്ഷ്മിക്കു കലാതിലക പട്ടം ലഭിക്കാന്‍ മത്സരഫലം തിരുത്തി എന്നായിരുന്നു മറ്റു വിദ്യാര്‍ത്ഥികളുടെ ആരോപണം. സംഭവം വിവാദമായതിനെ തുടര്‍ന്നു മഹാലക്ഷ്മിക്കു നല്കിയ കലാതിലക പട്ടം തിരിച്ചെടുത്ത് മാര്‍ ഇവാനിയോസിലെ തന്നെ രേഷ്മയെ കലാതിലകമായി പ്രഖ്യാപിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ചു മഹാലക്ഷ്മി ഫേസ്ബുക്കു ലൈവിലൂടെ പറഞ്ഞത് ഇങ്ങനെ…
‘യൂണിവേഴ്സിറ്റി കലോത്സവം ഇത് എന്റെ അഞ്ചാമത്തെ വര്‍ഷമാണ്.എംഎ ഫൈനല്‍ ഇയറാണ്.ഡിഗ്രി ഫൈനല്‍ ആയിരുന്നപ്പോള്‍ കലാതിലകപ്പട്ടം നേരത്തെ കിട്ടിയതാണ്.അവസാന വര്‍ഷമായതുകൊണ്ട് തന്നെ 7 ഇവന്റ്സില്‍ മല്‍സരിക്കുന്നില്ലായെന്ന് ഞാന്‍ കോളേജില്‍ പറഞ്ഞതാണ്.എന്നാല്‍, മാര്‍ ഇവാനിയോസ് കലോല്‍സവത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന കോളേജ് ആയതുകൊണ്ടും അഞ്ചുവര്‍ഷം ഈ കോളേജില്‍ പഠിച്ചതായതുകൊണ്ടും ഗുരുക്കന്മാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് 7 മല്‍സരങ്ങളില്‍ പങ്കെടുത്തത്.എനിക്ക് തൃപ്തികരമല്ലാത്ത കുറെ റിസല്‍റ്റ്സ് വന്നപ്പോള്‍ അപ്പീലിന് പോയിരുന്നു.സ്റ്റേജില്‍ നന്നായി പ്രകടനം കാഴ്ച വയ്ക്കുക എന്നതല്ലാതെ റിസല്‍റ്റിന് പിന്നാലെ പോകണമെന്ന് ചിന്തയുണ്ടായിരുന്നില്ല.അപ്പീലിന് കൊടുക്കുന്നത് കോളേജുകാരാണ്.
പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. രേഷ്മയും ഞാനും നല്ല ഫ്രണ്ടസാണ് ..ബാച്ച് മാറ്റ്സാണ്.അവള് എംകോം. ഞാന്‍ എംഎ.ഞാനും അവളും നല്ല ഫ്രണ്ടസാണ്. നിങ്ങള്‍ മാധ്യമങ്ങള്‍ വെറുതെ സത്യം അറിയാതെ പ്രതികരിക്കുകയാണ്. രേഷ്മയ്ക്ക് കലാതിലക പട്ടം കിട്ടുന്നതില്‍ എനിക്ക് സന്തോഷമേയുള്ളു.അപ്പീല്‍ ഇല്ലാതെ തന്നെ എനിക്ക് 15 പോയിന്റാണ് ഉണ്ടായിരുന്നത്.എന്നാല്‍ ചില ചാനലുകള്‍ എനിക്ക് 5 പോയിന്റ് മാത്രമാണുള്ളതെന്ന് കാര്യമറിയാതെ പറഞ്ഞു.ഭരതനാട്യച്ചിന് തേഡ്,മിമിക്രി, കഥാപ്രസംഗം,ഫോക് ഡാന്‍സ് സെക്കന്‍ഡ് പ്രൈസ്,നങ്ങ്യാര്‍ക്കൂത്തിന് ഫസ്റ്റ്.എ്ല്ലാം കൂടി അപ്പീലില്ലാതെ 15 പോയിന്റ് ഉണ്ട്.
രേഷ്മയ്ക്ക് നാല് ഇവന്റ്സുണ്ട്. ഗസല്‍, ഹിന്ദുസ്ഥാനി, ക്ലാസിക്കല്‍ മ്യൂസിക്, ലൈറ്റ് മ്യൂസിക് ഇതിനെല്ലാം മല്‍സരിച്ചിട്ട് രേഷ്മയ്ക്ക് 16 പോയിന്റാണുള്ളത്.ഞങ്ങള്‍ക്ക് തന്നെ കിട്ടുന്നതില്‍ സന്തോഷം മാത്രമേയുള്ളു.ഞാന്‍ കലാതിലകത്തിന് വേണ്ടി ലക്ഷ്യമിട്ടല്ല ഇറങ്ങിയത്.ചാനലുകാര് ഇതിനെ വളച്ചൊടിച്ചു.കഥാപ്രസംഗത്തിനും കുച്ചിപുഡിക്കും ഞാന്‍ അപ്പീല്‍ കൊടുത്തതില്‍..ഈ കഥാപ്രസംഗത്തിന് എനിക്ക് സെക്കന്‍ഡ്..കഴിഞ്ഞ വട്ടം ഞാന്‍ കഥാപ്രസംഗം മല്‍സരിച്ചിരുന്നില്ല.
അതിന് മുമ്പ് ഫസ്ററായിരുന്നു കഥാപ്രസംഗത്തിന്.എല്ലാ വര്‍ഷവും സമ്മാനം കിട്ടുന്ന ഇവന്റാസായതുകൊണ്ടാണ് തൃപ്തികരമല്ലാത്ത ഫലം വന്നപ്പോള്‍ അപ്പീല്‍ പോയത്.കഥാപ്രസംഗം അപ്പീല്‍ പോയപ്പോള്‍,സെക്കന്‍ഡ് ഫസ്റ്റായി.ഒരു പ്രൈസും ഇല്ലാതിരുന്ന റാണി മോനിച്ചന് തേഡും കിട്ടി.തേഡ് പ്രൈസ് കിട്ടിയ കുട്ടിയും ഫസ്റ്റ് പ്രൈസായിരുന്ന മെറിനും… അത് പോലെ കുച്ചിപുഡിക്ക് ഞാന്‍ അപ്പീല്‍ കൊടുത്തപ്പോള്‍ വിദ്യാ വിജയന് അങ്ങനെ ചിലരൊക്കെ എനിക്കെതിരെ തിരിഞ്ഞു.ഞാനെന്താ തെററു ചെയ്തതതെന്ന് മനസ്സിലാകുന്നില്ല.
ഞാന്‍ കോഴ കൊടുത്തെന്നോ, അട്ടിമറിച്ചെന്നോ ആരോപിക്കുന്ന നിങ്ങള്‍ തന്നെ തെളിയിക്കൂ. ഞാന്‍ എന്തു തെറ്റാണ് ചെയ്തതെന്ന്.ഏതന്വേഷണത്തിനും തയ്യാറാണ്.കാരണം എന്റെ നിരപരാധിത്വം എനിക്ക് തെളിയിക്കണം.സത്യം വിളിച്ചുപറയണമെന്നുണ്ട്. എന്നാല്‍ ആരും അത് ശ്രദ്ധിച്ചില്ല. സത്യം അറിയാതെ ഇങ്ങനെ പറയരുത്.അവിടെ കുട്ടികള്‍ ബഹളമുണ്ടാക്കുമ്പോള്‍ ഞാന്‍ നൃത്ത പരിശീലനത്തിലായിരുന്നു. എന്നോട് വിളിച്ച് സ്ഥിരീകരിക്കാതെ വാര്‍ത്ത കൊടുത്തത് ശരിയായില്ല.’