തിരുവനന്തപുരം: കീഴാറ്റൂരിൽ ദേശീയപാത ബൈപ്പാസിനായി വയൽനികത്തുന്നതിനെതിരേ നടക്കുന്ന സമരം മാധ്യമസൃഷ്ടിയെന്ന് മന്ത്രി എം.എം.മണി. കീഴാറ്റൂരിൽ മൂന്നോ നാലോ പേർ മാത്രമാണു സമരം ചെയ്യുന്നതെന്നും ഈ സമരം സർക്കാരിനെതിരേ തിരിച്ചുവിടാൻ രാഷ്ട്രീയമായി ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി മണി ആരോപിച്ചു.
നേരത്തെ, കീഴാറ്റൂരിൽ സമരം ചെയ്യുന്ന വയൽക്കിളികൾ കോണ്‍ഗ്രസുകാരെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ആരോപിച്ചിരുന്നു.