കൊട്ടാരക്കര: പോലീസ് വിഭാഗത്തിന്റെ പ്രമോഷൻ അപാകതകൾ പരിഹരിക്കുമെന്ന് മന്ത്രി കെ.രാജു അഭിപ്രായപ്പെട്ടു. കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലയുടെ അഞ്ചാമത് ജില്ലാ സമ്മേളനം കൊട്ടാരക്കരയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. പോലീസ് ഉദ്യോഗസ്ഥർക്ക് മറ്റ് സർക്കാർ വിഭാഗത്തിലെ പോലെ പ്രമോഷൻ വേഗത്തിൽ ലഭിക്കാറില്ല.
ഉത്തരവാദിത്വം നിർവഹിക്കുന്ന ഉദ്യോഗസ്ഥരുടെ പേരിൽ നിരവധി കേസുകൾ ഉണ്ടാവാറുണ്ട് .പലപ്പോഴും ഈ കേസുകളുടെ പേരിൽ പ്രമോഷൻ തടയപ്പെടാറുണ്ട്. പോലീസ് സേനയിലെ അർഹതപ്പെട്ടവരുടെ പ്രമോഷൻ വേഗത്തിലാക്കാൻ സർക്കാർ തലത്തിൽ നടപടി ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
കൊട്ടാരക്കര ധന്യാ ഓഡിറ്റോറിയത്തിൽ ആയിരുന്നു സമ്മേളനം നടന്നത്. യോഗത്തിൽ കെ പി ഒ എ റൂറൽ ജില്ലാ പ്രസിഡൻറ് എം രാജേഷ് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർ പേഴ്സൺ ബി. ശ്യാമളയമ്മ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ് . ശശികുമാർ, വൈസ് ചെയർമാൻ സി. മുകേഷ്, കവി ഇഞ്ചക്കാട് ബാലചന്ദ്രൻ , കൊട്ടാരക്കര ഡി വൈ എസ് പി ജെ. ജേക്കബ്, ഡി വൈ എസ് പി മാരായ കെ ആർ ശിവസുതൻ പിള്ള, എം അനിൽ കുമാർ, കൊട്ടാരക്കര ഇൻസ്പക്ടർ എസ് എച്ച് ഒ , ഒ എ സുനിൽ , എസ് സലീം, എസ് സുനി ,വി പി ബിജു, എ സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം റൂറൽ ജില്ലാ പോലീസ് മേധാവി ബി അശോകൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എം രാജേഷ് അധ്യക്ഷത വഹിച്ചു. പുനലുർ ഡി വൈ എസ് പി ബി . കൃഷ്ണകുമാർ , ഡി വൈ എസ് പി മാരായ കെ ഹരികൃഷ്ണൻ, സിനി ഡെന്നീസ്, പ്രേംജി കെ നായർ, വനിതാ സെൽ സി ഐ പി അനിതകുമാരി, കെ ബാലൻ, എസ് നജീം, സി ആർ ബിജു, സാജു, ആർ എൽ, ബി ജി. അനിൽകുമാർ, എം ചന്ദ്രശേഖരപിള്ള, എസ് സലീം തുടങ്ങിയവർ പ്രസംഗിച്ചു.