അഗളി: മധുവിന്റെ മരണത്തിൽ ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേരളാ ആദിവാസി കോണ്ഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഗളി ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തി.
മധുവിന്റെമരണത്തിൽ പോലീസിന്റെയും വനംവകുപ്പിന്റെയും പങ്ക്, അട്ടപ്പാടിയിലെ പട്ടികവർഗ്ഗ കുടുംബശ്രീ നടത്തിപ്പ്, സാമൂഹ്യ അടുക്കളുടെ പ്രവർത്തനം എന്നിവ അന്വേഷണവിധേയമാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
ആദിവാസി കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഴനിസ്വാമി അധ്യക്ഷതവഹിച്ചു. നേതാക്കളായ എം.ആർ.സത്യൻ, മഞ്ചിക്കല്ലൻ, മുരുകൻ മാസ്റ്റർ, കെ.രാജൻ, നീലകണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.