മണ്ണാർക്കാട്: മുസ് ലിം യൂത്ത് ലീഗ് പ്രവർത്തകൻ സഫീർ കൊല്ലപ്പെട്ട് ഒരു മാസത്തോളമായിട്ടും കേസ് അന്വേഷണം പാതിവഴിയിലാണെന്ന് മണ്ണാർക്കാട് നിയോജക മണ്ഡലം മുസ് ലിം ലീഗ് പ്രവർത്തക സമിതി യോഗം കുറ്റപ്പെടുത്തി.
കൊലപാതകികളെ പിടികൂടിയ പോലീസ് കുറ്റകൃത്യം ചെയ്യുന്നതിന് ക്രിമിനൽ ഗൂഢാലോചന നടത്തിയ പ്രതികൾക്കെതിരെ 120(ബി) വകുപ്പ് ചുമത്തിയെങ്കിലും അറസ്റ്റു വൈകുകയാണ്.
സഫീറിന്റെ കൊലപാതകത്തിൽ ഗൂഡാലോചന നടത്തിയ ഗുണ്ടകളും സി.പി.ഐ എന്ന രാഷ്ട്രീയ പാർട്ടിയും മണ്ണാർക്കാട് പോലീസ് സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസും തമ്മിലുള്ള അവിശുദ്ധ ബാന്ധവം പുറത്ത് കൊണ്ടുവരണം.
കേസന്വേഷണം അനിശ്ചിതമായി നീളുന്നപക്ഷം ശക്തമായ സമരപരിപാടികൾക്ക് മുസ് ലിം ലീഗ് നേതൃത്വം നൽകും.യോഗത്തിൽ പ്രസിഡണ്ട് ടി.എ.സലാം അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡണ്ട് എൻ.ഹംസ ഉദ്ഘാടനം ചെയ്തു.