ക്രിക്കറ്റ് മത്സരത്തിനിടെ പന്തിലും ബാറ്റിലും എന്തെല്ലാം നിയമാനുസൃതമായി ചെയ്യാമെന്ന് ഐസിസി ചട്ടങ്ങളിലുണ്ട്. ബൗളിംഗ് ചെയ്യുന്പോൾ പന്തിന്റെ തിളക്കം വർധിപ്പിക്കാൻ ഫീൽഡർമാർ ഉമിനീര്, വിയർപ്പ് തുടങ്ങിയവ പന്തിൽ തേക്കുകയും ജഴ്സിയിലും കൈയിൽ കരുതിയിരിക്കുന്ന ടൗവ്വലിലും ഉരയ്ക്കുന്നതും സർവസാധാരണമാണ്.
നിയമാനുസൃതം
1. തുണി ഉപയോഗിച്ച് പന്ത് മിനുസപ്പെടുത്താം.
2. പന്തിലെ ചെളിയും മണ്ണും അന്പയറുടെ സാന്നിധ്യത്തിലും നിർദേശാടിസ്ഥാനത്തിലും നീക്കം ചെയ്യാം.
3. പന്ത് നനഞ്ഞിട്ടുണ്ടെങ്കിൽ അന്പയറുടെ മേൽനോട്ടത്തിൽ ഉണക്കിയെടുക്കാം.
നിയമാനുസൃതമല്ലാത്തത്
1. പന്ത് തുണി ഉപയോഗിച്ചല്ലാതെ ഉരയ്ക്കാനോ തൂക്കാനോ പാടില്ല. മനഃപൂർവം പന്തിൽ കൃത്രിമം കാണിച്ചാൽ പിഴ, വിലക്ക് ലഭിക്കും.
2. പന്തിനുമേൽ നഖം, മറ്റ് സാധനങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് ചുരണ്ടാൻ പാടില്ല.
3. പന്തിന്റെ തിളക്കം വർധിപ്പിക്കാൻ സണ്‍ക്രീം, മറ്റ് ദ്രവ- ഖര കൃത്രിമ പദാർഥങ്ങൾ ഉപയോഗിക്കാൻ അനുമതിയില്ല.