പെരുനാട്: പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്ത അധികാരികളുടെ നിലപാടിൽ പ്രതിഷേധിച്ച് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച നിരാഹാര സത്യഗ്രഹം രണ്ടാഴ്ച പിന്നിടുന്നു. ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് ബീന സജി സത്യഗ്രഹം ഏറ്റെടുത്തു.
പഞ്ചായത്ത് മെംബർ വി.കെ. വാസുദേവൻ ആരംഭിച്ച നിരാഹാര സമരം പിന്നീട് മറ്റൊരു മെംബർ പി.ടി. രാജു ഏറ്റെടുത്തിരുന്നു. അദ്ദേഹത്തിന്റെയുംആരോഗ്യനില വഷളായെന്ന റിപ്പോർട്ടിനെ തുടർന്ന് ഇന്നലെ മുതൽ പഞ്ചായത്ത് പ്രസിഡന്റ് നിരാഹാര സത്യഗ്രഹം ആരംഭിച്ചത്. സത്യഗ്രഹം അവസാനിപ്പിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകാൻ നിർബന്ധിതമാകുമെന്ന് ബാബു ജോർജ് പറഞ്ഞു.