കൊച്ചി: സ്വാമി ഗംഗേശാനന്ദ തീർത്ഥപാദയുടെ മുറിഞ്ഞ ജനനേന്ദ്രിയം ശസ്ത്രക്രിയയിലൂടെ പൂർവ സ്ഥിതിയിലാക്കി. കൊച്ചിയിലെ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ നടത്തിയ ചികിത്സയിലാണു ജനനേന്ദ്രിയം പൂർവസ്ഥിതിയിലാക്കിയത്. തിരുവനന്തപുരത്തെ ഒരു വീട്ടിൽവച്ച് കഴിഞ്ഞ വർഷം മെയ് 19നായിരുന്നു സംഭവം. പീഡിപ്പിക്കാൻ ശ്രമിച്ചതിനിടെ യുവതി ജനനേന്ദ്രിയം മുറിച്ചുമാറ്റിയെന്നായിരുന്നു കേസെങ്കിലും ഇവർ പിന്നീട് മൊഴിമാറ്റി.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സകൾക്കുശേഷം കഴിഞ്ഞ ഡിസംബർ 17 നാണു സ്വാമി വിദഗ്ധ ചികിത്സതേടി കൊച്ചിയിലെ ആശുപത്രിയിലെത്തിയത്. മൂത്രാശയ വിഭാഗം മേധാവി ഡോ. ആർ. വിജയന്റെ നേതൃത്വത്തിൽ നടത്തിയ ചികിത്സകൾക്കൊടുവിലാണു ജനനേന്ദ്രിയം പൂർവ സ്ഥിതിയിലാക്കിയത്. ചികിത്സാ രീതികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല.