വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയുടെ വശങ്ങളിൽനിന്നും വൻതോതിൽ റോഡിലേക്ക് മണ്ണിടിയുന്നത് വാഹനങ്ങൾക്ക് അപകടഭീഷണിയാകുന്നു. കഴിഞ്ഞദിവസം തേനിടുക്കിൽ വൻതോതിൽ മണ്ണിടിച്ചിലുണ്ടായി.വലിയ പാറകൾപോലെയാണ് മണ്കുന്നുകൾ ഒന്നാകെ റോഡിലേക്കു പതിക്കുന്നത്.
റോഡിനായി വീതിയെടുക്കുന്പോൾ വശങ്ങൾ വേണ്ടവിധം ചെരിച്ചെടുക്കാത്തതാണ് മണ്ണിടിച്ചിലിനു കാരണമാകുന്നത്.തേനിടുക്ക്, ചെമണ്ണാംകുന്ന്, പന്നിയങ്കര, മേരിഗിരി, നീലിപ്പാറ, വാണിയന്പാറ, കുതിരാൻ, വഴുക്കുംപാറ എന്നിവിടങ്ങളിലെല്ലാം ഇത്തരം അപകടഭീഷണിയുണ്ട്.